മനാമ: ഫോർമുല വൺ ഗ്രാൻറ് പ്രിയുടെ രണ്ടാം ദിനമായ ഇന്നലെ നടന്ന യോഗ്യത നിർണ്ണയ മത്സരത്തിൽ എല്ലാവരുടെയും കണ്ണുകളും തെരഞ്ഞത് നിലവിലെ ചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റേലിനെയായിരുന്നു. ലോക കാറോട്ടരംഗത്തെ ഇൗ വമ്പനല്ലാതെ മറ്റാരാണ് യോഗ്യത നിർണ്ണയ ഒാട്ടത്തിലുൾപ്പെടെ ഒന്നാമനാകുക എന്ന ചോദ്യമായിരുന്നു ആരാധകർക്കും കായിക പ്രേമികൾക്കും ഉൾപ്പടെ. ആ നിരീക്ഷണം അക്ഷരംപ്രതി ശരിയെന്ന് തെളിയുകയും ചെയ്തു. ഒരു മണിക്കൂർ 27 മിനിറ്റ് 958 സെക്കൻറ് കൊണ്ടായിരുന്നു കാറോട്ട മാന്ത്രികൻ ഫിനിഷ് ചെയ്തത്.
കിമി റൈക്കോണൻ രണ്ടാം സ്ഥാനത്തും വൾേട്ടരി ബൊട്ടാസ് മൂന്നാമതും എത്തിയപ്പോൾ വരാൻ പോകുന്ന യഥാർഥ മത്സരത്തിെൻറ ഫലം എന്താകുമെന്ന സൂചനയും കായിക ലോകത്തിന് ലഭിച്ച മട്ടായി. കിമി റൈക്കോൻ ഒരു മണിക്കൂർ 28 മിനിറ്റ് 101 സെക്കൻറ് കൊണ്ടാണ് ഫിനിഷ് ചെയ്തത്. വൾേട്ടരി ബൊട്ടാസ് ഒരു മണിക്കൂർ 28 മിനിറ്റ് 124 സെക്കൻറ് കൊണ്ടും ഫിനിഷ് ചെയ്തു. ഇന്നലെ വൈകിട്ട് ആറ് മുതലാണ് ഫോർമുല വൺ ഗ്രാൻറ് പ്രിയുടെ മത്സരത്തിലേക്കുള്ള ആദ്യനിരയിലുള്ളവരെ കണ്ടെത്തുന്നതിനുള്ള മത്സരം ആരംഭിച്ചത്. മത്സരത്തിെൻറ ഒരുക്കങ്ങൾ തുടങ്ങുംമുെമ്പ കായികപ്രേമികൾ ഗാലറികളിൽ നിറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കാണികൾ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പേരും ചിത്രങ്ങളും നിറഞ്ഞ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചും ആവേശം സൃഷ്ടിച്ചു.
വിദേശത്തുനിന്നും എത്തിയ ചാനൽ പ്രവർത്തകർ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർ കാറോട്ടപാച്ചിലിെൻറ ഒാരോ ദൃശ്യങ്ങളും ഒാരോ നിമിഷങ്ങളിലായി പകർത്തിക്കൊണ്ടിരുന്നു. ബഹ്റൈൻ ടി.വിയും റേഡിയോയും കാറോട്ടത്തിെൻറ തത്സമയ സംപ്രേക്ഷണം നടത്തുന്നുണ്ടായിരുന്നു. സഖീർ ഇൻറർനാഷണൽ സർക്യൂട്ടിൽ കാറോട്ടത്തിെൻറ യോഗ്യത റൗണ്ട് തുടങ്ങിയപ്പോൾ മത്സരാർഥികളുടെ ഒപ്പമെത്തിയവരും ആരാധകരും ജിഞ്ജാസയുമായി നിരത്തിലേക്ക് നോക്കിയിരുന്നു. ആദ്യത്തെ പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഇരമ്പിപ്പായുന്ന കാറുകളിലേക്ക് ഉറ്റുനോക്കുകയും ആർപ്പ് വിളിക്കുകയും ചെയ്യുന്നവരുടെ എണ്ണംകൂടി വന്നു. വി.െഎ.പികൾ പോലും ആകാംക്ഷയുമായി തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പേർവിളിച്ച് കയ്യടിച്ച് കൊണ്ടിരുന്നു. മത്സരം തുടങ്ങി മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഗാലറികളിൽ ആവേശത്തിനും ആഹ്ലാദത്തിനുമപ്പുറം ഉത്കണ്ഠകൾ നിറഞ്ഞു. ആരെല്ലാം മുന്നിലെത്തും എന്നതിലായി എല്ലാവരുടെയും ശ്രദ്ധ.
അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടുമോ അട്ടിമറികൾ ഉണ്ടാകുമോ എന്നും തോന്നലുകൾ കാണികളിൽ ഉണ്ടായി. ഏഴര മണിയോടെ ഫിനിഷിങ് പോയിൻറിലേക്ക് സെബാസ്റ്റ്യൻ വെറ്റേലിെൻറ െഫറാരി ചുവപ്പൻ ഇരമ്പിപ്പാഞ്ഞെത്തി. അലകടൽപോലെ ആരാധകർ ഗാലറികളിൽ ആഹ്ലാദം സൃഷ്ടിക്കുേമ്പാൾ തെൻറ ചുവന്ന വേഷവിധാനവുമായി അദ്ദേഹം കാറിൽ നിന്നിറങ്ങി ഏവരെയും അഭിവാദ്യം ചെയ്തു. സ്വീകരിക്കാനെത്തിയ സംഘാടകരുടെ അടുത്തേക്ക് പുഞ്ചിരിയോടെ നടന്നെത്തിയ അദ്ദേഹം തുടർന്ന് പ്രസ് ഫോേട്ടാഗ്രാഫർമാരുടെ നടുവിലായി. ചിത്രങ്ങൾക്കായി പോസ് ചെയ്ത അേദ്ദഹത്തെ തുടർന്ന് വാർത്തസമ്മേളന ഹാളിലേക്ക് ധൃതിയിൽ നടന്നു.
കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിൽ മാധ്യമ പ്രവർത്തകരുടെ നടുവിലേക്ക് പോകുേമ്പാൾ ഒാേട്ടാഗ്രാഫിനായി ഒാടിവന്ന കൊച്ചുകുട്ടിക്ക് ആശംസ എഴുതി ഒപ്പുചാർത്താനും സെബാസ്റ്റ്യൻ മറന്നില്ല. വാർത്താസമ്മേളനത്തിന് നേരത്തെ എത്തി കാത്തിരിക്കുന്നവരുടെ മുന്നിേലക്ക് എത്തുേമ്പാൾ കിമി റൈക്കോണനും വൾേട്ടരി ബൊട്ടാസും സെബാസ്റ്റ്യനെ ആലിംഗനം ചെയ്താണ് സ്വാഗതം ചെയ്തത്. പിന്നെ ചടുലതയോടെ ചോദ്യങ്ങളുടെ തുരുമഴ വന്നു. എല്ലാത്തിനും പുഞ്ചിരിയോടെ സെബാസ്റ്റ്യൻ മറുപടി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.