മനാമ: ഖനന മേഖലയുമായി ബന്ധപ്പെട്ട് ആഗോള ആരോഗ്യ, സുരക്ഷ, പരിസ്ഥിതി സമ്മേളനവും പ്രദർശനവും ബഹ്റൈനിൽ ആരംഭിച്ചു. എണ്ണകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന സമ്മേളനം ഗൾഫ് ഇൻറർനാഷനൽ കൺെവൻഷൻ സെൻററിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഒക്ടോബർ മൂന്നുവരെയാണ് സെമിനാറും പ്രദർശനവും നടക്കുന്നത്.
ആർ.പി ഗ്രൂപ്പാണ് സെമിനാറിെൻറ പ്രധാന പ്രായോജകർ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അക്കാദമിക് വിദഗ്ധരും വിവിധ കമ്പനികളും സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. ഖനനമേഖലയുടെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും സുരക്ഷയും ആരോഗ്യവും, മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സമ്മേളനം ചർച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.