ഖനനമേഖല: സെമിനാറും പ്രദർശനവും ആരംഭിച്ചു
text_fieldsമനാമ: ഖനന മേഖലയുമായി ബന്ധപ്പെട്ട് ആഗോള ആരോഗ്യ, സുരക്ഷ, പരിസ്ഥിതി സമ്മേളനവും പ്രദർശനവും ബഹ്റൈനിൽ ആരംഭിച്ചു. എണ്ണകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന സമ്മേളനം ഗൾഫ് ഇൻറർനാഷനൽ കൺെവൻഷൻ സെൻററിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഒക്ടോബർ മൂന്നുവരെയാണ് സെമിനാറും പ്രദർശനവും നടക്കുന്നത്.
ആർ.പി ഗ്രൂപ്പാണ് സെമിനാറിെൻറ പ്രധാന പ്രായോജകർ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അക്കാദമിക് വിദഗ്ധരും വിവിധ കമ്പനികളും സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. ഖനനമേഖലയുടെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും സുരക്ഷയും ആരോഗ്യവും, മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സമ്മേളനം ചർച്ചചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.