മനാമ: ബഹ്റൈനിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി മൂന്നരപ്പതിറ്റാണ്ട് കാലത്തെ പ്രവാസത്തിനുശേഷം മുഹമ്മദ് എറിയാട് നാട്ടിലേക്ക് മടങ്ങുന്നു. ബഹ്റൈനിൽ 16 വർഷത്തെ പ്രവാസ ജീവിതത്തിനാണ് ചൊവ്വാഴ്ച ഇദ്ദേഹം വിരാമമിടുന്നത്.
സൗദി, ഒമാൻ എന്നിവിടങ്ങളിൽ 20 വർഷം പ്രവാസ ജീവിതം നയിച്ചതിനുശേഷമാണ് കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ മുഹമ്മദ് 2006ൽ ബഹ്റൈനിൽ എത്തിയത്. അൽ ഹവാജ് ഗ്രൂപ് കമ്പനിയിൽ സെയിൽസ് സൂപ്പർവൈസറായാണ് ബഹ്റൈനിലെ തുടക്കം. പിന്നീട്, യുനൈറ്റഡ് കൊമേഴ്സ്യൽ ഏജൻസീസിലും ഹോംടെക്കിലും ജോലി ചെയ്തു. സലാം ഗാസ് ഇലക്ട്രോണിക്സിൽ ഡീലർ മാനേജരായാണ് വിരമിക്കുന്നത്.
ജോലിക്കൊപ്പം സാമൂഹിക സേവന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചാണ് മുഹമ്മദ് എറിയാട് തിരിച്ചുപോകുന്നത്. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ യൂനിറ്റ് പ്രസിഡന്റ്, ഏരിയ പ്രസിഡന്റ്, കേന്ദ്ര കൂടിയാലോചന സമിതി അംഗം, സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഫ്രൻഡ്സ് കലാവിഭാഗമായ സർഗവേദിയുടെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഫെമിന മുഹമ്മദാണ് ഭാര്യ. സഫ്റിൻ മുഹമ്മദ് (ഖത്തർ), റുഖിയ നൗറിൻ, അയിഷ നസ്റിൻ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.