ജമാൽ അബ്ദുൽ അസീസ് അൽ അലാവി

വീട്ടുജോലി: കഴിഞ്ഞ വർഷം ഏഴ് ​ഏജൻസികൾക്കുകൂടി അംഗീകാരം

മ​നാ​മ: വീ​ട്ടു​ജോ​ലി​ക്കാ​രെ ന​ൽ​കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ വ​ർ​ഷം ലൈ​സ​ൻ​സ്​ ന​ൽ​കി​യ​ത്​ ഏ​ഴ്​ ഏ​ജ​ൻ​സി​ക​ൾ​ക്ക്.

ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ചീ​ഫ്​ എ​ക്സി​ക്യൂ​ട്ട​വ്​ ഓ​ഫി​സ​ർ ജ​മാ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​ലാ​വി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്വ​ദേ​ശി, പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക്​ വീ​ട്ടു​ജോ​ലി​ക്കാ​രെ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സു​താ​ര്യ​വും സു​​ഗ​മ​വു​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ൽ.​എം.​ആ​ർ.​എ സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ട്. താ​ൽ​ക്കാ​ലി​ക അ​ടി​സ്​​ഥാ​ന​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ ആ​വ​ശ്യം വ​ർ​ധി​ച്ച​ത്​ പ​രി​ഗ​ണി​ച്ച്​ കൂ​ടു​ത​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്​ കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്​ ഇ​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

ഇ​ത​നു​സ​രി​ച്ച്​ മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ലോ നി​ശ്ചി​ത ദി​വ​സ​ത്തേ​ക്കോ നി​ശ്ചി​ത മാ​സ​ത്തേ​ക്കോ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രെ ന​ൽ​കാ​ൻ ക​ഴി​യും.

വീ​ട്ടു​ജോ​ലി​ക്കാ​രെ ആ​വ​ശ്യ​മു​ള്ള​വ​ർ അം​ഗീ​കാ​ര​മു​ള്ള ഏ​ജ​ൻ​സി​ക​ളു​മാ​യി മാ​ത്രം ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ സി.​ഇ.​ഒ ഓ​ർ​മി​പ്പി​ച്ചു. ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ എ​ൽ.​എം.​ആ​ർ.​എ സ്ഥി​ര​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

​എ​ൽ.​എം.​ആ​ർ.​എ​യി​ൽ​നി​ന്ന്​ ലേ​ബ​ർ സ​​​​ൈ​പ്ല ഏ​ജ​ൻ​സി ലൈ​സ​ൻ​സ്​ എ​ടു​ക്കാ​തെ വീ​ട്ടു​ജോ​ലി​ക്കാ​രെ ഉ​ൾ​പ്പെ​ടെ ന​ൽ​കി​വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഉ​ട​ന​ടി അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കൃ​ത്യ​മാ​യ ലൈ​സ​ൻ​സോ​ടു​കൂ​ടി മാ​ത്രം പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​സ​ൻ​സ്​ ഇ​ല്ലാ​തെ വീ​ട്ടു​ജോ​ലി​ക്കാ​രെ മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​വ​ന്ന 13 സ്ഥാ​പ​ന​ങ്ങ​ൾ എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. അം​ഗീ​കാ​ര​മു​ള്ള ലേ​ബ​ർ സ​ൈ​പ്ല ഏ​ജ​ൻ​സി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ www.lmra.bh എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 

Tags:    
News Summary - Seven more agencies were approved last year to provide domestic workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.