മനാമ: വീട്ടുവേലക്കാരെ അനാശാസ്യ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തി പണം സമ്പാദിച്ച 19 പേരടങ്ങുന്ന സംഘത്തിലെ 18 പേരെ 10 വർഷം തടവിന് ഒന്നാം ഹൈക്രിമിനൽ കോടതി ശിക്ഷിച്ചു. ഇരകളെ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവ് പ്രതികളിൽനിന്ന് ഈടാക്കാനും കോടതി നിർദേശിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ ബഹ്റൈനിലേക്ക് തിരിച്ചുവരാനാവാത്ത വിധം അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനും വിധിയിൽ നിർദേശമുണ്ട്. തൊഴിലവസരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതികളെ ബഹ്റൈനിലേക്ക് സംഘം കൊണ്ടുവന്നത്. പിന്നീട് ഇവരെ അനാശാസ്യ കേന്ദ്രങ്ങളിലെത്തിച്ച് ചൂഷണം ചെയ്യുകയായിരുന്നു. ഇരകളിൽനിന്നുള്ള മൊഴിപ്രകാരം പ്രതികളെ ചോദ്യം ചെയ്യുകയും അവർ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിലാണ് കോടതി തടവ് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.