മനാമ: ബി.എം.സി ഫിലിം സൊസൈറ്റിയുടെ ബാനറിൽ അവതരിപ്പിക്കുന്ന ‘ഷെൽട്ടർ’എന്ന ആന്തോളജി സിനിമയുടെ പൂജ അഭിനേതാവും സംവിധായകനുമായ അമ്മാർ സൈനൽ തിരി തെളിയിച്ചു നിർവഹിച്ചു.ബഹ്റൈൻ സിനിമാ ക്ലബ് വൈസ് പ്രസിഡന്റ് യൂസഫ് ഫുലാദ്, ബജ.എംസി മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഫിലിം സൊസൈറ്റി ഡയറക്ടർമാരായ പ്രകാശ് വടകര, ജയാമേനോൻ എന്നിവർ സന്നിഹിതരായിരുന്നു.
ഷെൽട്ടർ സിനിമയുടെ ഭാഗമായ ഫേസസ് ഇൻ ഫേസസ്, സ്റ്റേൽമേറ്റ്, ലോക്കഡ്, ഡൈസ് ഡെത്ത്,ദി ലോസ്റ്റ് ലാംബ്, എന്നീ അഞ്ചു ഹ്രസ്വസിനിമകളുടെ സംവിധായകരും പ്രൊഡ്യൂസർമാരും പങ്കെടുത്തു. അൻവർ നിലമ്പൂർ നന്ദി രേഖപ്പെടുത്തി.പൂർണമായും ബഹറിനിൽ വെച്ചാണ് ചിത്രീകരണം. പൂർണമായും ബഹറിനിൽ ചിത്രീകരിക്കുന്ന ഫീച്ചർ ഫിലിം ആണ് അടുത്ത ലക്ഷ്യം എന്ന് പ്രൊജക്റ്റ് ഡയറക്ടർമാരായ പ്രകാശ് വടകരയും ജയാമേനോനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.