????????????????? ???????

‘നാല്​ മിനിറ്റ്’​ ഹ്രസ്വചിത്രത്തിൽ ബഹ്​റൈൻ പ്രവാസി പ്രധാനതാരം

മനാമ: മൂന്ന്​ കൊല്ലംമുമ്പ്​ അന്നനാളത്തിൽ ഭക്ഷണം കുടുങ്ങി മരിച്ച എറണാകുളം സ്വദേശിയായ ഡോ. ലക്ഷ്​മി മോഹ​​െൻ റ ജീവിതപശ്​ചാത്തലത്തിൽ ബോധവത്​ക്കരണ ചിത്രം ഒരുങ്ങുന്നു. നാല്​ മിനിറ്റ്​ എന്ന്​ പേരിട്ട ഹ്രസ്വചിത്രത്തിൽ ബഹ്​റൈൻ പ്രവാസിയും ഫ്ര​േട്ടണിറ്റി ഒാഫ്​ എറണാകുളം ഡിസ്​ട്രിക്​റ്റ്​ ​സ്ഥാപകാംഗവുമായ ജയശങ്കർ പ്രധാനതാരമായി അഭിനയിക്കുന്നു.


ഭക്ഷണം കഴിക്കു​േമ്പാൾ കൃത്യമായി ശ്രദ്ധ വേണമെന്നും അതിലെ അലസത, ജീവൻ എടുക്കുമെന്നും ഇൗ ചിത്രം ഒാർമ്മിപ്പിക്കുന്നു. ലോകത്ത്​ അടുത്തിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചവരുടെ എണ്ണം കൂടുന്നതിനെയും ചിത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്​. 25 മിനിറ്റ്​ ദൈർഘ്യമുള്ള ചിത്രം ജൂലൈ രണ്ടാം വാരത്തോടെ പ്രദർശനത്തിന്​ എത്തിക്കും. ജയശങ്കർ നാടകങ്ങളിലും ഹ്രസ്വചിത്രങ്ങളിലും നിരവധിതവണ അഭിനയിച്ചിട്ടുണ്ട്​.

Tags:    
News Summary - short filim-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.