മനാമ: ‘സൈലന്റ് നേച്ചർ’ എന്ന പേരിൽ ബഹ്റൈൻ സൊസൈറ്റി ഫോർ കണ്ടംപെററി ആർട്ട് സംഘടിപ്പിച്ച എക്സ്പോ എണ്ണ- പരിസ്ഥിതികാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന ഉദ്ഘാടനംചെയ്തു.
ബഹ്റൈനിലെ ജൈവവൈവിധ്യങ്ങളെയും പ്രകൃതിസംരക്ഷണത്തെയും ഓർമിപ്പിക്കുന്ന യുവ കലാകാരന്മാരുടെ പങ്ക് അടയാളപ്പെടുത്തുന്ന എക്സ്പോയാണിത്.
കലാമേഖലയിൽ യുവജനങ്ങൾക്ക് കൂടുതൽ പങ്കാളിത്തം ലഭിക്കുന്നതിനും അവരിൽ പ്രകൃതിസംരക്ഷണ അവബോധം കരുപ്പിടിപ്പിക്കുന്നതിനുമാണ് ഇത്തരത്തിലൊരു പരിപാടി ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.