മനാമ: വയനാട് ദുരന്തത്തില്‍ കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ നല്കാന് തയാറാകാത്തതുൾപ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെ കേരളത്തിൽ നടക്കുന്ന സമരപരിപാടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബഹ്റൈനിലും പരിപാടി നടന്നു. ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കൂട്ടായ്മയിൽ അംഗങ്ങളായ വിവിധ സംഘടന പ്രതിനിധികൾ സംസാരിച്ചു.
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും ജില്ലകളില്‍ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.