മനാമ: റോഡരികിലെ ഉദ്യാനങ്ങളിൽ സൗരോർജസഹായത്തോടെ ജലസേചനം നടത്തുന്നതിനുള്ള പദ്ധതി സതേൺ മുനിസിപ്പാലിറ്റി ആവിഷ്കരിച്ചു. ഇൗസ ടൗണിലെ അൽ ഖുദ്സ് റോഡിലാണ് ആദ്യ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സമീപം സ്ഥാപിച്ച സൗരോർജ പാനലിനെ ജലസേചന ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ഇൗ സംവിധാനം ഒരുക്കിയത്. ജലസേചന പമ്പുകൾ സ്റ്റാർട്ട് ചെയ്യുന്നതും ഒാഫാക്കുന്നതും ഇസ്തിക്ലാ ൽ സ്റ്റേഷനിൽനിന്ന് വിദൂര നിയന്ത്രണ സംവിധാനത്തിലാണ്. പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തി ഉൗർജവും വെള്ളവും സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.