മനാമ: പ്രിയഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ വേർപാടിൽ വേദനയോടെ ബഹ്റൈനിലെ പ്രവാസലോകവും. രണ്ടുവർഷം മുമ്പ് ബഹ്റൈനിൽ എത്തിയ അദ്ദേഹം ആരാധകർക്ക് എന്നും ഒാർമിക്കാവുന്ന സുന്ദര നിമിഷങ്ങൾ സമ്മാനിച്ചാണ് മടങ്ങിയത്. അദ്ദേഹത്തിെൻറ ബഹ്റൈൻ സന്ദർശനത്തിെൻറ ഒാർമയിലാണ് അന്നത്തെ പരിപാടിയുടെ സംഘാടകരും എസ്.പി.ബിയുടെ ആരാധകരും.
'ഫ്രൻഡ്സ് ഒാഫ് ബഹ്റൈൻ' കൂട്ടായ്മയുടെ ഇന്ത്യൻ െഎക്കൺ അവാർഡ് ഏറ്റുവാങ്ങാനാണ് 2018 മേയ് മൂന്നിന് എസ്.പി.ബി ബഹ്റൈനിൽ എത്തിയത്. വിനയത്തോടെയുള്ള അദ്ദേഹത്തിെൻറ ഇടപെടലുകൾ വിസ്മയിപ്പിക്കുന്നതായിരുന്നുവെന്ന് ചെയർമാൻ എഫ്.എം. ഫൈസൽ അനുസ്മരിച്ചു. പ്രശസ്തിയിൽ നിൽക്കുേമ്പാഴും വിനയം കാത്തുസൂക്ഷിക്കുന്നവർക്കാണ് ഫ്രൻഡ്സ് ഒാഫ് ബഹ്റൈൻ അവാർഡ് സമ്മാനിക്കുന്നത്.
പരിപാടിക്കെത്തിയ എസ്.പി.ബി രണ്ടു ദിവസമാണ് ബഹ്റൈനിലുണ്ടായിരുന്നത്. ഇൗ സമയംകൊണ്ട് ഒേട്ടറെ പേരുമായി ബന്ധം സ്ഥാപിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പരിപാടിക്ക് ക്ഷണിക്കുേമ്പാൾ അദ്ദേഹം വരുമോയെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ, ഒരു എതിർപ്പുമില്ലാതെയാണ് സമ്മതിച്ചതെന്ന് എഫ്.എം. ഫൈസൽ പറഞ്ഞു.പാർക്ക് റെജിസ് ഹോട്ടലിലായിരുന്നു താമസം. ഭക്ഷണ നിയന്ത്രണമുണ്ടായിരുന്നതിനാൽ ചോറും തൈരും മാത്രമാണ് തിരഞ്ഞെടുത്തത്.
അവാർഡ് ഏറ്റുവാങ്ങിയ വേദിയിൽ ആരാധകർക്കായി നാലു ഗാനങ്ങൾ ആലപിക്കാനും തയാറായി. വേദിയിൽ നൃത്തം ചെയ്ത കുട്ടികളെ അഭിനന്ദിക്കാനും അവർക്കൊപ്പം ഫോേട്ടായെടുക്കാനും അദ്ദേഹം മറന്നില്ല.അവാർഡിനൊപ്പം സമ്മാനിച്ച മെമേൻറാ നാട്ടിലേക്ക് കൊണ്ടുപോകാൻ പ്രത്യേകമായി പാക്ക് ചെയ്ത് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് തുക തെൻറ ഫാൻസിെൻറ പേരിലുള്ള ചാരിറ്റി പ്രവർത്തനത്തിന് കൊടുക്കാനാണ് എസ്.പി.ബി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.