മനാമ: രാജ്യം ആവേശത്തോടെ രണ്ടാമത് കായിക ദിനം കൊണ്ടാടി. ഗവൺമെൻറ്, സ്വകാര്യ മേഖലയിലെ ജീവനക്കാർ, സ്കൂൾ വിദ്യാർഥികൾ, കലാലയങ്ങൾ, വിവിധ മന്ത്രാലയങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ കായിക മത്സരങ്ങളും വിവിധ പരിപാടികളും നടന്നു. യുവതി-യുവാക്കളും വളരെയധികം ഉത്സാഹ
ത്തോടെയാണ് പരിപാടികളിൽ പങ്കാളികളായത്. യുവജന, കായിക മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ കായിക ദിനത്തിെൻറ ഭാഗമായി നടന്ന കൂട്ടനടത്തത്തിൽ മന്ത്രി ഹെഷാം മുഹമ്മദ് അൽ ജൗവ്ദർ പെങ്കടുത്തു. ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ അബ്ദുറഹുമാൻ സാദിഖ് അഷ്കർ, മറ്റ് നിരവധി പ്രമുഖർ എന്നിവരും പരിപാടികളിൽ സംബന്ധിച്ചു.
ഹൗസിംങ് മന്ത്രാലയത്തിൽ നടന്ന കായികദിന ആഘോഷത്തിൽ നിരവധിപേർ സംബന്ധിച്ചു. മന്ത്രി ബസ്സീം ബിൻ യാക്കൂബ് അൽ ഹമ്മർ, അണ്ടർസെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. വിവിധ കായിക പരിപാടികളും മത്സരങ്ങളും നടത്തി. തൊഴിൽ വകുപ്പ് മന്ത്രാലയവും വിവിധ പരിപാടികൾ നടത്തി. കായിക ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ബഹ്റൈൻ എംബസികൾ കേന്ദ്രീകരിച്ചും ആഘോഷം നടന്നു. വൈദ്യുതി^ജല വകുപ്പ് മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ കായിക ദിനം സമുചിതമായി ആഘോഷിച്ചു.
പരിപാടികൾക്ക് വൈദ്യുതി^ജല വകുപ്പ് ഡോ.അബ്ദുറഹുമാൻ ബിൻ അലി മിർസ നേതൃത്വം നൽകി. റോയൽ ഗാർഡിെൻറ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ റോയൽ ഗാർഡ് കമാൻറർ ബ്രിഗേഡിയർ ശൈഖ് നാസ്സർ ബിൻ ഹമദ് ആൽ ഖലീഫ പെങ്കടുത്തു. റോയൽ ഗാർഡ്സ് സ്പെഷ്യൽ ഫോഴ്സ് മേജർ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, ക്യാപ്ടൻ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും പെങ്കടുത്തു. ഇൗജിപ്ത് , യു.എസ്, തുടങ്ങിയ രാജ്യങ്ങളിലെ ബഹ്റൈൻ എംബസികളിലും വിപുലമായ ആഘോഷങ്ങൾ നടത്തിയിരുന്നു. ബഹ്റൈൻ ദേശീയ പതാക ഉയർത്തിപ്പിടിച്ചും വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചുമാണ് ആഹ്ലാദത്തിൽ ഇവരും ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.