മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. പോൾ മാത്യൂസ്, സഹ വികാരി ഫാ. സുനിൽ കുര്യൻ എന്നിവർ സഹകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ നിലവിലെ ട്രസ്റ്റി സാമുവൽ പൗലോസ്, സെക്രട്ടറി ബെന്നി വർക്കി എന്നിവരിൽനിന്ന് പള്ളിയുടെ രേഖകൾ മെത്രാപ്പൊലീത്ത ഏറ്റുവാങ്ങി പുതിയ ട്രസ്റ്റി ജീസൺ ജോർജ്, സെക്രട്ടറി ജേക്കബ് പി. മാത്യു എന്നിവർക്ക് കൈമാറി. എക്സ് ഒഫിഷ്യോ, ഓഡിറ്റർ, വിവിധ ഏരിയകളിൽനിന്നുള്ള കമ്മിറ്റി അംഗങ്ങൾ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.