മുഹറഖ് മലയാളിസമാജം നക്ഷത്രരാവ് ആഘോഷം
മനാമ: മുഹറഖ് മലയാളിസമാജത്തിന്റെ നേതൃത്വത്തിൽ പുതുവത്സര ക്രിസ്മസ് ആഘോഷം നക്ഷത്രരാവ് സീസൺ -4 വിപുലമായി സംഘടിപ്പിച്ചു.
മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന പരിപാടിയിൽ എം.എം.എസ് സർഗവേദി, എം.എം.എസ് മഞ്ചാടി ബാലവേദി, എം.എം.എസ് വനിതാ വേദി, ഗസൽ ബഹ്റൈൻ കൈമുട്ടിപ്പാട്ട് സംഘം, ടീം സിത്താർ ഗാനമേള എന്നിവയടക്കം നിരവധി പരിപാടികളാണ് അരങ്ങേറിയത്.
ബഹ്റൈനിൽ മരിച്ച കണ്ണൂർ സ്വദേശി സുനിൽകുമാറിന്റെ കുടുംബത്തെ സഹായിക്കാനായി മുഹറഖ് മലയാളിസമാജം സ്വരൂപിച്ച സഹായം സഹായസമിതി കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
സാമൂഹികപ്രവർത്തകൻ കെ.ടി. സലീം ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷനായിരുന്നു. സെക്രട്ടറി രജീഷ് പി.സി സ്വാഗതവും വനിത കോഓഡിനേറ്റർ ദിവ്യ പ്രമോദ് നന്ദിയും പറഞ്ഞു. രക്ഷാധികാരി എബ്രഹാം ജോൺ, ട്രഷറർ ബാബു എം.കെ എന്നിവർ സംസാരിച്ചു.
സമാജം മുൻ പ്രസിഡന്റ് അൻവർ നിലമ്പൂരിനെ പരിപാടിയിൽ ആദരിച്ചു. ഹാഷിം, മുനീറ എന്നിവരെ അനുമോദിച്ചു. ജർമൻ പരിസ്ഥിതിപ്രവർത്തകൻ കയ് മേതിങ്, ചൈനീസ് അസോസിയേഷൻ ഭാരവാഹികളായ റോങ്ഡിലിൻ, ലുവാൻ ജിൻ, സാമൂഹികപ്രവർത്തകരായ ബദറുദ്ദീൻ പൂവാർ, ഇ.വി. രാജീവൻ, സെയ്ദ് ഹനീഫ്, അനിൽ യു.കെ, മൊയ്ദീൻ, മനോജ് വടകര, അൻസാർ മൊയ്തീൻ, സിബി കെ. തോമസ്, ഷമീർ സലീം, സുനീഷ്, ഹുസൈൻ വയനാട്, സുമി ഷമീർ തുടങ്ങിയവർ സംബന്ധിച്ചു. ആനന്ദ് വേണുഗോപാൽ അവതാരകനായിരുന്നു.
മുജീബ് വെളിയംകോട്, ശങ്കർ, ഫിറോസ്, ബാഹിറ അനസ്, ദിവ്യ പ്രമോദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.