കെ.​എം.​സി.​സി ബ​ഹ്റൈ​ൻ 2020-22 പ്ര​വ​ർ​ത്ത​ന​കാ​ല സ​മാ​പ​ന സം​ഗ​മം ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഭരണകൂട ഭീകരതകൾക്കെതിരെ പ്രതികരിക്കണം -ഡോ. എം.കെ. മുനീർ

മനാമ: ഭരണഘടനാപരമായ അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടുന്നത് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്ന് മുസ്‍ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീർ എം.എൽ.എ. കെ.എം.സി.സി ബഹ്റൈൻ 2020-22 പ്രവർത്തനകാല സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തെ നടുക്കിയ കോവിഡ് മഹാമാരി കാലത്ത് ലോകത്തങ്ങോളമിങ്ങോളം ചെയ്ത സേവനപ്രവർത്തനങ്ങൾ കെ.എം.സി.സി എന്താണെന്ന് കാണിച്ചുകൊടുക്കാൻ പര്യാപ്തമായി. കോവിഡ് കാലത്തും പ്രളയകാലത്തും കെ.എം.സി.സി ബഹ്റൈൻ ചെയ്ത സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പല അവാർഡുകളും കെ.എം.സി.സിയെ തേടിയെത്തിയത് തുല്യതയില്ലാത്ത പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണെന്നും മുനീർ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി, പ്രളയം എന്നിവയെ ദുരുപയോഗം ചെയ്ത് ഭരണത്തിലേറിയവരെ പാഠം പഠിപ്പിക്കേണ്ട അവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് എം.കെ. മുനീർ കൂട്ടിച്ചേർത്തു. കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്‍റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെ.പി. മുസ്തഫ, ഷാഫി പറക്കട്ട, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, എ.പി. ഫൈസൽ, റഫീഖ് തോട്ടക്കര, കെ.യു ലത്തീഫ്, എം.എ. റഹ്മാൻ, ഒ.കെ. കാസിം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ സ്വാഗതവും ട്രഷറർ റസാഖ് മൂഴിക്കൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - State must respond to terrorism -Dr. M.K. Munir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.