മനാമ: കണ്ണൂർ മുഴപ്പിലങ്ങാട് സംസാരശേഷിയില്ലാത്ത പതിനൊന്നുകാരൻ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതിന്റെ ആഘാതത്തിൽ പ്രവാസലോകവും. കഴിഞ്ഞ ഏഴ് വർഷങ്ങളായി ബഹ്റൈനിൽ പ്രവാസിയായ നൗഷാദിന്റെ മകനാണ് മരിച്ച നിഹാൽ നൗഷാദ്. ജീവിതമാർഗം ഇല്ലാതെ നിർധന കുടുംബം കഷ്ടപ്പെട്ടപ്പോഴാണ് നൗഷാദ് പ്രവാസിയായത്. അൽബുർഹാമയിലെ അൽദസ്മ ബേക്കറിയിലെ ജീവനക്കാരനായിരുന്നു നൗഷാദ്.
കിട്ടുന്ന ചെറിയ വരുമാനം നഷ്ടപ്പെടുത്താതെ വീട്ടിലേക്കയക്കുമായിരുന്നു. സംസാരശേഷിയില്ലാത്ത മകന്റെ ചികിത്സക്കടക്കം പണം വേണമായിരുന്നു. ഇത് നൗഷാദിനെ എന്നും ദുഃഖിപ്പിച്ചിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. രണ്ടുമാസം മുമ്പ് ഒരു അപകടത്തിൽ നൗഷാദിന്റെ വിരൽ മുറിഞ്ഞുപോയിരുന്നു.
തുടർന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജായശേഷം റൂമിൽ വിശ്രമത്തിലായിരുന്നു. ആശുപത്രിച്ചെലവും ശമ്പളവും മറ്റാനുകൂല്യങ്ങളുമെല്ലാം ഇക്കാലയളവിൽ കമ്പനി നൽകിയിരുന്നു. വീണ്ടും ജോലിയിൽ പ്രവേശിക്കാനൊരുങ്ങുന്നതിനിടെയാണ് മകന്റെ ദാരുണ മരണം. ബഹ്റൈനിൽ പ്രവാസിയായ നൗഷാദിന്റെ മകനാണ് മരിച്ച നിഹാൽനൗഷാദിനെയും കുടുംബത്തെയും അടുത്തറിയുകയും കഷ്ടപ്പാടുകൾ മനസ്സിലാക്കുകയും ചെയ്ത സഹപ്രവർത്തകർക്കും അത് വലിയ ആഘാതമായി. ഞായറാഴ്ച രാത്രി കമ്പനി വിമാന ടിക്കറ്റിന് ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് നൗഷാദിനെ നാട്ടിലേക്ക് യാത്രയാക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.