മനാമ: റിയൽ എസ്റ്റേറ്റ് ഇൻഫർമേഷൻ ബാങ്ക് രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള നിക്ഷേപകർക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും വർധിക്കുകയും ചെയ്യുമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കാനും അതിൽനിന്ന് എളുപ്പത്തിൽ പ്രയോജനം ലഭിക്കാനും മികച്ച അവസരമാണിത് ഒരുക്കുന്നത്.
സംരംഭങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഇത് ഏറെ സഹായകരമായിരിക്കും. ബിസിനസ്, നിക്ഷേപസൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇഖാരീ എന്ന പേരിലാണ് റിയൽ എസ്റ്റേറ്റ് ഡേറ്റ ബാങ്കിന് തുടക്കമായിട്ടുള്ളത്. പൊതു, സ്വകാര്യ മേഖലകളിലെ സ്ഥലങ്ങളെക്കുറിച്ച് കൃത്യമായി അറിയാനും അവ സംരംഭങ്ങൾക്കായി ഉപയോഗപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.