മനാമ: ബഹ്റൈൻ സന്ദർശനത്തിെൻറ രണ്ടാം ദിവസം ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു.
സാമ്പത്തിക സഹകരണത്തിലും നിക്ഷേപ രംഗത്തും ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമാണ് നിലനിൽക്കുന്നതെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. പരസ്പര സഹകരണത്തിനുള്ള കൂടുതൽ മേഖലകൾ തേടേണ്ടത് അനിവാര്യമാണ്. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചക്കും അഭിവൃദ്ധിക്കും ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കുന്നതിന് ഇന്ത്യയും ബഹ്റൈനും സഹകരിച്ച് പ്രവർത്തിച്ചത് കിരീടാവകാശി എടുത്തുപറഞ്ഞു. ബഹ്റൈെൻറ വളർച്ചക്ക് ഇന്ത്യൻ സമൂഹം നൽകുന്ന സേവനം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേഖലയിലും അന്താരാഷ്ട്ര തലത്തിലും പരസ്പര താൽപര്യമുള്ള വിയഷങ്ങളും ഇരുവരും ചർച്ച ചെയ്തു. മേഖലയിലെ സുസ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് മറ്റ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
കിരീടാവകാശിയെ കാണാൻ അവസരം ലഭിച്ചതിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് കിരീടാവകാശി നൽകുന്ന പിന്തുണക്കും വി. മുരളീധരൻ നന്ദി പറഞ്ഞു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽസയാനിയും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം വി. മുരളീധരൻ കിരീടാവകാശിക്ക് കൈമാറി. ഇന്ത്യൻ പ്രധാനമന്ത്രിക്കുള്ള ആശംസകൾ കിരീടാവകാശി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.