കുവൈത്തുമായുള്ളത്​ സുശക്തമായ ബന്ധം –കിരീടാവകാശി

മനാമ: കുവൈത്തുമായി ബഹ്​റൈനുള്ളത്​ സുശക്​തവും സുദൃഢവുമായ ബന്ധ​മാണെന്ന്​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ വ്യക്​തമാക്കി.

ബഹ്​റൈൻ സന്ദർശനത്തിനെത്തിയ കുവൈത്ത്​ പാർലമെൻറ്​​ ചെയർമാൻ മർസൂഖ്​ അലി അൽ ഗാനിമിനെ റിഫ പാലസിൽ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാനിമിനെ ബഹ്​റൈനിലേക്ക്​ സ്വാഗതം ചെയ്​ത കിരീടാവകാശി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മേഖലകളി​ലേക്ക്​ വ്യാപിക്കുന്നതിൽ സംതൃപ്​തി രേഖപ്പെടുത്തി.

കൂടിക്കാഴ്ചയിൽ പാർലമെൻറ്​​ അധ്യക്ഷ ഫൗസിയ ബിൻത്​ അബ്​ദുല്ല സൈനൽ, റാഷിദ്​ എൻഡുറൻസ്​ ക്ലബ്​ ഹൈ അതോറിറ്റി ചെയർമാൻ ശൈഖ്​ ഈസ ബിൻ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ, ശൈഖ്​ മുഹമ്മദ്​ ബിൻ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - Strong ties with Kuwait - Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT