മനാമ: സ്റ്റഡി ഇൻ ഇന്ത്യ കൗൺസലിങ് മീറ്റ് 2 ഈ മാസം 24, 25 തീയതികളിൽ റാമീ ഗ്രാൻഡ് ഹോട്ടലിൽ നടക്കും. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ ലോറൽസ് സെന്ററുമായി സഹകരിച്ച് എസ്.എ.പി.ഇയാണ് സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇന്ത്യൻ സർവകലാശാലകളിലെ അന്താരാഷ്ട്ര ഡയറക്ടർമാരെ രണ്ടു ദിവസങ്ങളിലും രാവിലെ 10 മുതൽ രാത്രി എട്ടു വരെ കാണാനുള്ള അവസരമുണ്ട്.
വിവിധ സ്കോളർഷിപ്പുകൾക്കു കീഴിൽ ഇന്ത്യയിൽ പഠിക്കാൻ വിദ്യാർഥികൾക്ക് സാധിക്കും. 15ലധികം ഇന്ത്യയിലെ ഉയർന്ന റാങ്കുള്ള സർവകലാശാലകളും കോളജുകളും പങ്കെടുക്കും.ക്രൈസ്റ്റ് കോളജ് ബാംഗ്ലൂർ, മണിപ്പാൽ ഗ്ലോബൽ, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വി.ഐ.ടി), ജെയിൻ ഡീംഡ്-ടു-ബി യൂനിവേഴ്സിറ്റി, റീവ യൂനിവേഴ്സിറ്റി, ഡി.ഐ.ടി യൂനിവേഴ്സിറ്റി, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എം.ഐ.ടി വേൾഡ് പീസ് യൂനിവേഴ്സിറ്റി, ആചാര്യ, കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കും സർവകലാശാല ഉദ്യോഗസ്ഥരുമായുള്ള അപ്പോയിന്റ്മെന്റുകൾക്കും 36458340 ,+919830058408 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.