മനാമ: മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ട് ജനങ്ങളുടെ അഭിപ്രായങ്ങളും താൽപര്യങ്ങളും തടയാൻ കഴിയുമെന്ന ഭരണകൂട ധാർഷ്ട്യത്തിനുള്ള തിരിച്ചടിയാണ് മീഡിയവൺ നിരോധനം നീക്കാനുള്ള സുപ്രീംകോടതി വിധിയെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസ്താവിച്ചു. ജനാധിപത്യ രാജ്യത്ത് സർക്കാറിനെയും ഭരണാധികാരികളെയും വിമർശിക്കാനും അതുവഴി അവരുടെ തെറ്റായ നടപടികൾ തിരുത്തിക്കാനും മാധ്യമ ഇടപെടലുകൾക്ക് സാധ്യമായിട്ടുണ്ട്.
നിരോധനത്തെ മറികടന്ന മീഡിയവണിന് ജന താൽപര്യത്തോടൊപ്പവും നന്മയോടൊപ്പവും കൂടുതൽ ആർജവത്തോടെ നിലകൊള്ളാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.