നികുതി വെട്ടിപ്പ്: കഴിഞ്ഞ വർഷം കണ്ടെത്തിയത് 1700 കേസുകൾ

മ​നാ​മ: മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യു​മാ​യി (വാ​റ്റ്) ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ടെ​ത്തി​യ​ത് 1700ഓ​ളം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. വാ​റ്റ് ആ​ൻ​ഡ് എ​ക്സൈ​സ് നി​യ​മ​മ​നു​സ​രി​ച്ച് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ പി​ഴ ചു​മ​ത്തു​ക​യും നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന സം​ശ​യ​ത്തി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ നാ​ഷ​ന​ൽ റ​വ​ന്യൂ ബ്യൂ​റോ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് 3000ല​ധി​കം പ​രി​ശോ​ധ​ന​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ​ത്.

നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ബോ​ധ്യ​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. വാ​റ്റ് നി​യ​മ​ലം​ഘ​ന​ത്തി​ന് അ​ഞ്ചു​വ​ർ​ഷം ത​ട​വും നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ തു​ക​യു​ടെ മൂ​ന്നി​ര​ട്ടി പി​ഴ​യു​മാ​ണ് ശി​ക്ഷ ന​ൽ​കു​ന്ന​ത്. എ​ക്സൈ​സ് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ൽ തീ​രു​വ വെ​ട്ടി​ച്ച തു​ക​യു​ടെ ഇ​ര​ട്ടി​യും ഒ​രു​വ​ർ​ഷം ത​ട​വു​മാ​ണ് ശി​ക്ഷ.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ സു​താ​ര്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നു​മാ​ണ് തു​ട​ർ​ച്ച​യാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന സി​ഗ​ര​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ മു​ദ്ര പ​തി​ക്ക​ണ​മെ​ന്ന നി​യ​മം ഒ​ക്ടോ​ബ​ർ 16ന് ​നി​ല​വി​ൽ വ​ന്നി​രു​ന്നു. സി​ഗ​ര​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​ജ​മ​ല്ലെ​ന്നും കൃ​ത്യ​മാ​യി നി​കു​തി അ​ട​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​​ണ്ടോ​യെ​ന്നും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്കും പ​രാ​തി ന​ൽ​കു​ന്ന​തി​നും 80008001 എ​ന്ന എ​ൻ.​ബി.​ആ​ർ കാ​ൾ സെ​ന്റ​ർ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Tax evasion: 1700 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.