ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധ്യാ​പി​ക എം.​കെ. ഗി​രി​ജ പാ​ർ​ല​മെ​ന്റ് അം​ഗം ഡോ. ​മ​റി​യം അ​ൽ ദേ​നി​ൽ​നി​ന്ന് പ്ര​ശം​സാ​പ​ത്രം ഏ​റ്റു​വാ​ങ്ങു​ന്നു

അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക് കാ​രു​ണ്യ​സ്പ​ർ​ശ​വു​മാ​യി അ​ധ്യാ​പി​ക

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധ്യാ​പി​ക എം.​കെ. ഗി​രി​ജ അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്കാ​യി ത​ന്റെ മു​ടി ദാ​നം​ചെ​യ്തു. കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് (സി.​സി.​ജി) ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ, റോ​യ​ൽ ബ​ഹ്‌​റൈ​ൻ ഹോ​സ്പി​റ്റ​ൽ, കിം​സ് ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്റ​ർ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ഹെ​യ​ർ ഡൊ​ണേ​ഷ​ൻ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്താ​ണ് അ​വ​ർ മു​ടി ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി നാ​ലി​ന് ലോ​ക അ​ർ​ബു​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്റ് അം​ഗം ഡോ. ​മ​റി​യം അ​ൽ ദേ​നി​ൽ​നി​ന്ന് അ​വ​ർ പ്ര​ശം​സാ​പ​ത്രം ഏ​റ്റു​വാ​ങ്ങി. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഹി​ന്ദി വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പി​ക​യാ​ണ് ഗി​രി​ജ. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ അ​ധ്യാ​പി​ക​യു​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു. ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്കു​ള്ള വി​ഗ്ഗു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് മു​ടി ഉ​പ​യോ​ഗി​ക്കും.

Tags:    
News Summary - Teacher with compassion for cancer patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.