മനാമ: ബഹ്റൈൻ സമ്മർ ഫെസ്റ്റിെൻറ ഭാഗമായി കഴിഞ്ഞ അഞ്ചാഴ്ചക്കുള്ളിൽ നാകൂൽ ടെൻറ് കഴിച്ച അഞ്ചാഴ്ചയായി 211,000 ആളുകൾ സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. ചരിത്രമുറങ്ങുന്ന അറാദ് കോട്ടയിലാണ് ടെൻറ് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ബോധവത്കരണ, വിനോദ പരിപാടികളാണ് ടെൻറിൽ നടന്നത്.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമുള്ള ഇൗ ടെൻറിലേക്ക് ആളുകളുടെ ഒഴുക്കാണ്. ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ അഞ്ച് മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. സംഗീത പരിപാടികൾ, പോലീസ് സംഗീത ബാൻഡ് തുടങ്ങിയവയും ശ്രേദ്ധേയമാകുന്നുണ്ട്. വിവിധ എംബസികളുടെ സഹകരണത്തോടെയും കലാപരിപാടികൾ നടത്തുന്നുണ്ട്. ജൂലൈ 25-27 ദിവസങ്ങളിൽ മലേഷ്യൻ ‘സപിൻനൃത്തം’ നടക്കും.
ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ സുഡാനീസ് പരമ്പരാഗത പ്രദർശനം നടക്കും. യെമനി നാടോടിപരിപാടി ആഗസ്റ്റ് ഏഴ് മുതൽ ഒമ്പതുവരെയും പിനോക്യോ തിയറ്റർ ഷോ ആഗസ്റ്റ് നാലിനും നടക്കും. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻറ് ആൻറിക്വിറ്റീസ് (ബി.എ.സി.എ) ആണ് സമ്മർ ക്യാമ്പിെൻറ സം ഘാടനം നിർവഹിക്കുന്നത്.
12 മന്ത്രാലയങ്ങൾ, അൽ മബറാഅ് അൽ ഖലീഫ ഫൗണ്ടേഷൻ, ദ യൂനിവേഴ്സിറ്റി ഒാഫ് ബഹ്റൈൻ, നാഷണൽ ഇൻഷേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്പുമെൻറ്, ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻറ് ഇൗസ കൾച്ചറൽ സെൻറർ എന്നിവയുടെ സഹകരണത്തോടെയാണ് സമ്മർ ഫെസ്റ്റിവൽ നടക്കുന്നത് ഒൗദ്യോഗിക വിവരങ്ങൾക്ക് www.culture.gov.bh
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.