മനാമ: വെള്ളിയാഴ്ച അർധരാത്രിയോടടുത്ത് ഹമദ് ടൗൺ മേഖലയിൽ ഒായൽ പൈപ്പ്ലൈനിലുണ്ടായ സ്ഫോടനം ആസൂത്രിതമായ ഭീകരാക്രമണമാണെന്ന് ആഭ്യന്തര മന്ത്രി ലഫ്.ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ട്വിറ്ററിൽ പറഞ്ഞു. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമത്തിനുമുന്നിൽ ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൗയിടെ രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളെല്ലാം ഇറാനിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ചാണ് നടപ്പാക്കുന്നത്. ജനങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനം. അതിൽ യാതൊരു അനുരഞ്ജനവും ഉണ്ടാകില്ല. ^അദ്ദേഹം പറഞ്ഞു.
ബൂരി അൽ അമൽ ഹോസ്പിറ്റലിൽ നിന്ന് ഏതാണ്ട് 100 മീറ്റർ മാറിയുള്ള ബസ് സ്റ്റേഷനടുത്താണ് സ്ഫോടനമുണ്ടായതെന്ന് പ്രാദേശിക പത്രം ദൃക്സാക്ഷിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. തുടർന്ന് ആശുപത്രിയിൽ നിന്നും സമീപത്തെവീടുകളിൽ നിന്നും നൂറുകണക്കിനാളുകളെ ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങളും പൊലീസും മണിക്കൂറുകൾ യജ്ഞിച്ചാണ് തീയണച്ചത്. പൊ ലീസ് പ്രദേശം വളഞ്ഞതിനാൽ പല ഹൈവേകളിലും ഗതാഗത കുരുക്കും അനുഭവപ്പെട്ടു.
സ്ഫോടനം നടന്ന സ്ഥലം ആഭ്യന്തര മന്ത്രി സന്ദർശിച്ചു. രാജ്യത്തിെൻറ സുരക്ഷ തകർക്കാനായി ബോധപൂർവം നടത്തിയ ആക്രമണമാണിതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സിവിൽ ഡിഫൻസ് ടീമിനൊപ്പം ബഹ്റൈൻ പെട്രോളിയം കമ്പനി (ബാപ്കോ)യുടെ സുരക്ഷ സംഘവും തീ നിയന്ത്രണ വിധേയമാക്കാൻ പരിശ്രമിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് അഗ്നിശമന ജോലികൾ പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.