മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ബ്രൂണെ സന്ദർശനം പൂർത്തിയാക്കി തായ്‌ലൻറിലെത്തി. തായ്‌ലൻറ് പ്രധാനമന്ത്രി ജനറല്‍ പ്രയുത് ചാന്‍ ഓചയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണം വ്യാപിപ്പിക്കുന്നതിനും ചര്‍ച്ചകള്‍ നടന്നു. വിവിധ മേഖലകളില്‍ തായ്‌ലൻറ് നേടിയ പുരോഗതി ശ്രദ്ധേയമാണെന്ന് ഹമദ് രാജാവ് പറഞ്ഞു. ബഹ്‌റൈൻ ജനതക്ക് തായ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ബഹ്‌റൈന് സാധിച്ചിട്ടുണ്ട്.ബഹ്‌റൈനുമായി സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകൾ തേടും.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം വികസിപ്പിക്കാൻ ഹമദ് രാജാവിെൻറ സന്ദര്‍ശനം ഉപകരിക്കും. നിക്ഷേപ, സാമ്പത്തിക, സാംസ്‌കാരിക, വിനോദസഞ്ചാര മേഖലകളില്‍ ബഹ്‌റൈനുമായി കൈേകാർക്കും. ഇരുരാജ്യങ്ങളിലെയും നേതാക്കളുടെ സന്ദര്‍ശനം വഴി ഇഴയടുപ്പവും സഹകരണവും വര്‍ധിപ്പിക്കാന്‍ സാഹചര്യമൊരുങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് ഹമദ് രാജാവ് നന്ദി അറിയിച്ചു. വിമാനത്താവളത്തിൽ ഹമദ് രാജാവിനെ തായ് രാജാവിെൻറ ഉപദേഷ്ടാവ്, വാണിജ്യ മന്ത്രി അപിരാദി തന്ത്രപോൻ, തായ്‌ലൻറിലെ ബഹ്‌റൈന്‍ അംബാസഡര്‍ ആദില്‍ യൂസുഫ് സാതിര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘമാണ് സ്വീകരിച്ചത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ ബ്രൂണെ സന്ദര്‍ശനം പൂര്‍ത്തിയായതായി റോയല്‍ കോര്‍ട്ട് വൃത്തങ്ങള്‍ വ്യക്തമാക്കി.സന്ദർശന വേളയിൽ ബ്രൂണെ സുല്‍ത്താന്‍ ഹാജ് ഹസന്‍ അല്‍ബല്‍ഖിയയുമായി ചര്‍ച്ച നടത്തുകയും വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ തേടുകയും ചെയ്തിരുന്നു. ബ്രൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കിരീടാവകാശി മുഹ്തദി ബില്ലാഹ് അല്‍ബല്‍ഖിയയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘമാണ് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.