മനാമ: ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയനവർഷത്തിൽ തുടക്കമായി.
1,47,000 വിദ്യാർഥികളാണ് സ്കൂളുകളിൽ എത്തിയത്. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് പൂർണമായും സ്കൂളുകളിൽ എത്തിയുള്ള അധ്യയനം നടക്കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളെയാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലും മുഖ്യമായും ആശ്രയിച്ചത്.
അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ടു ദിവസങ്ങളിലായി നടത്തിയ പരിചയപ്പെടൽ പരിപാടി വൻ വിജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.