മനാമ: അൽ ഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെൻറർ നോൺ റെസിഡൻറ് നേപ്പാളി അസോസിയേഷന് (എൻ.ആർ.എൻ.എ) വേണ്ടി സൽമാബാദ് സൗജന്യ മെഡിക്കൽ കാമ്പയിൻ സംഘടിപ്പിച്ചു.
അൽ ഹിലാൽ സൽമാബാദ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 350ൽ അധികം പേർ പെങ്കടുത്തു.
നേപ്പാൾ എംബസി ഷർഷെ ദഫെ അരുണ ഗിസിങ് മുഖ്യാതിഥിയും അൽ ഹിലാൽ ഹോസ്പിറ്റൽ റീജനൽ ബിസിനസ് ഹെഡ് ആസിഫ് മുഹമ്മദ് വിശിഷ്ടാതിഥിയുമായിരുന്നു.
സുനിത ലകാന്ദ്രിയും ചടങ്ങിൽ പെങ്കടുത്തു. അസോസിയേഷൻ പ്രസിൻറ് ലക്ഷ്മി ഗിരി, ചീഫ് പാട്രൺ ഛബ്ബി ലാൽ ബി.കെ, പാട്രൺ രാജ് കുമാർ ബസ്നെറ്റ്, ലാൽ പ്രസാദ് പൻ, നേപ്പാളി ക്ലബ് പ്രസിഡൻറ് കമൽ ശ്രേഷ്ഠ, സീനിയർ വൈസ് പ്രസിഡൻറ് അമർ ശ്രേഷ്ഠ, വനിത വിഭാഗം വൈസ് പ്രസിഡൻറ് കൃഷ്ണ കുമാരി ഗുരുങ്, സെക്രട്ടറി ബീേരന്ദ്ര ബുധാതോകി, ട്രഷറർ ഭാവന ആചാര്യ പാണ്ഡ എന്നിവർ പെങ്കടുത്തു.
സാമൂഹിക സേവന രംഗത്ത് അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ് നൽകുന്ന സംഭാവനകളെ അരുണ ഗിസിങ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.