മനാമ: റോഡപകടത്തിൽ പരിക്കേറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെ മരിച്ച കോഴിക്കോട് കൊയിലാണ്ടി മൂടാടി സ്വദേശി മണിയുടെ മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ഗൾഫ് എയർ വിമാനത്തിലാണ് കോഴിക്കോട് എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നത്.
മണിയുടെ മരണത്തിനു മുമ്പ് സ്പോൺസർ വിസ കാൻസൽ അടിക്കുകയും പാസ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. ഇന്ത്യൻ എംബസിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കിയത്. ഐ.സി.ആർ.എഫാണ് ഇതിന് മുൻകൈയെടുത്തത്. ഇന്ന് ഉച്ചക്ക് ഒരു മണിമുതൽ ഒന്നര വരെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽ ഡസ്ക് വഴി കോഴിക്കോട് എയർപോർട്ടിൽനിന്നും നോർക്ക ആംബുലൻസ് ഏർപ്പാടാക്കി മൃതദേഹം മണിയുടെ കൊയിലാണ്ടി മൂടാടിയുള്ള വസതിയിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.