മനാമ: ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് ഇടവേള കുറച്ചു. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ഒരു മാസം കഴിഞ്ഞവർക്ക് ഇനി ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. ഇതുവരെ മൂന്ന് മാസമായിരുന്നു ബൂസ്റ്റർ ഡോസിനുള്ള ഇടവേള.
50 വയസ്സിന് മുകളിലുള്ളവർ, അമിതവണ്ണമുള്ളവർ, കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവർ, കോവിഡ് മുൻനിര പോരാളികൾ എന്നിവരാണ് ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നത്. രോഗപ്രതിരോധ പ്രതികരണം, വൈറസിനെതിരായ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ തെളിവുകൾ പഠിച്ച ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക്, പ്രത്യേകിച്ച് 50 വയസ്സിൽ കൂടുതലുള്ളവർക്ക് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് എടുക്കുന്നത് പ്രധാനമാണെന്ന് ടാസ്ക്ഫോഴ്സ് ചൂണ്ടിക്കാട്ടി. വൈറസ് ബാധിച്ചാൽ രോഗം ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും ഒഴിവാക്കാൻ ബൂസ്റ്റർ ഡോസ് സഹായിക്കും. നിലവിൽ സിനോഫാം വാക്സിൻ സ്വീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നൽകി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.