മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2024-25 അധ്യയന വർഷത്തെ തുടക്കക്ലാസുകളിലേക്കുള്ള പ്രവേശനം ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. 2025 ജനുവരി ഒന്നിന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് അഡ്മിഷനു വേണ്ടി അപേക്ഷിക്കാം.
https://bksbahrain.com/2025/mp/register.html എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത ശേഷം നിർദ്ദിഷ്ട തീയതികളിലൊന്നിൽ സമാജത്തിൽ എത്തി അഡ്മിഷൻ എടുക്കാമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ.നായർ പറഞ്ഞു. കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ ഇന്ത്യക്കു പുറത്തെ ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജം പാഠശാലയിൽ ആയിരത്തിലധികം കുട്ടികളാണ് വിവിധ കോഴ്സുകളിലായി മാതൃഭാഷാ പഠനം നടത്തുന്നത്. പുതുതായി എത്തുന്ന കുട്ടികൾക്ക് എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ ഒമ്പത് വരെയാണ് ക്ലാസ്സ്. അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 38044694, 39498114.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.