തോൽപിക്കപ്പെടുന്ന നീതിവ്യവസ്​ഥ

ഒരു ജനാധിപത്യ രാജ്യത്തി​െൻറ പ്രവർത്തന മേൻമ വിലയിരുത്തുമ്പോൾ ആദ്യമായി പരിഗണിക്കപ്പെടുന്നത് ആ രാജ്യത്തെ നിയമവാഴ്​ച ഉറപ്പാക്കപ്പെടുന്നുവോ എന്നതാണ്. അങ്ങനെ ഉണ്ടെന്ന് ഏറ്റവും സാധാരണക്കാരനായ മനുഷ്യന് ബോധ്യപ്പെടുന്നുവോ എന്നുകൂടിയാണ് മനസ്സിലാക്കേണ്ടത്. എഴുതപ്പെട്ട നിയമ വ്യവസ്​ഥക്കനുസരിച്ച്​ കാര്യങ്ങൾ എല്ലാം നടക്കുന്നുണ്ട് എന്നതാണ് ഒാരോ പൗരന്മാർക്കും ഉണ്ടാകേണ്ട ഉറപ്പും വിശ്വാസവും. അതില്ലാതാവുമ്പോൾ ജനാധിപത്യം പരാജയമാവുന്നു എന്നതാണ് നിയമജ്​ഞരും സാമൂഹിക ശാസ്ത്രജ്​ഞരും പറയുന്നത്​.

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന എഴുതപ്പെട്ട രാജ്യമാണ് ഇന്ത്യ. ലോകത്തി​െൻറ പല ഭാഗങ്ങളിലായി നിലവിലുള്ള ഏറ്റവും മെച്ചപ്പെട്ട നിയമങ്ങൾ കണ്ടെത്തി അവയെ ഇന്ത്യക്കുചേർന്ന വിധത്തിൽ രൂപപ്പെടുത്തിയാണ്​ ഇന്ത്യൻ ഭരണഘടനക്ക് രൂപം നൽകിയത്. ഇത്ര മഹത്തായ ഒരു ഭരണഘടന നമുക്കു​െണ്ടങ്കിലും ഒരു പൗരന് പ്രത്യേകിച്ച് സമൂഹത്തി​െൻറ ഏറ്റവും താഴെ തട്ടിലുള്ളവർക്ക് ഇതെങ്ങനെ പ്രയോജനപ്പെടും എന്ന സംശയം ഉയർത്തിയ ദീർഘവീക്ഷണശാലിയായിരുന്നു ഡോ. അംബേദ്​കർ.

വർത്തമാന ഇന്ത്യയിലെ ഒാരോ വിധിപറച്ചിലും അന്ന് അംബേദ്ക്കർ ആശങ്കപ്പെട്ടതുപോലെതന്നെ നാൾക്കുനാൾ വെളിപ്പെടുകയാണ് രാജ്യത്താകെ. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ പലവട്ടം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സാമൂഹികമായ പരിവർത്തനങ്ങളുടെ ഫലമായി ആവശ്യമായി വന്ന ഭേദഗതികൾ അതിനുണ്ടായിട്ടുമുണ്ട്. എന്നാൽ, ഭരണ ഘടനയുടെ അടിസ്ഥാന ഘടനക്ക് വിഘാതമായ ഒരു ഭേദഗതിയും കൊണ്ടുവരാൻ പാർലമെൻറിന് അധികാരമില്ല. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിൽ പൗര​െൻറ മൗലികാവകാശങ്ങൾ, മതേതരത്വം, ഫെഡറൽ ഘടന തുടങ്ങിയവക്കൊപ്പം സ്വതന്ത്രമായ നീതിപീഠങ്ങളും ഉൾപ്പെടുന്നുണ്ട്. വർത്തമാന ഇന്ത്യയിൽ ജനാധിപത്യ റിപ്പബ്ലിക് ഹിന്ദുരാഷ്്ട്രത്തി​െൻറ നീതി ബോധത്തിലേക്ക് കുതിക്കുകയാണ്. മതനിരപേക്ഷ ഇന്ത്യയുടെ നെഞ്ചുപിളർക്കുന്നതാണ് ഇപ്പോൾ പുറപ്പെടുവിക്കുന്ന ഒാരോ വിധികളും.

മതനിരപേക്ഷ തത്വങ്ങളുടെയും സഹസ്രാബ്​ദങ്ങൾ പഴക്കമുള്ള ഇന്ത്യയുടെ ബഹുസ്വരതയുടെയും നേർക്കുള്ള കടന്നുകയറ്റമാണ്​ ഇൗ വിധികൾ. തികച്ചും ആശങ്കജനകമായ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും ഒാരോ നിമിഷവും കടന്നുപോയി കൊണ്ടിരിക്കുന്നത്.

അയോധ്യ കേസിലെ വിധിയും ഇതാണ്​ പറയുന്നത്​. രാജ്യത്തി​െൻറ മതേതരത്വത്തിലും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന പരകോടി ജനങ്ങൾ ജാതിയുടെയോ മതത്തി​െൻറയോ അതിർവരമ്പുകൾ വരക്കാത്തവരാ െണന്നതിൽ അഭിമാനമുണ്ട്. പക്ഷേ, ചുരുക്കം ചിലരുടെ മതഭ്രാന്തുകളാണ് രാജ്യത്തെ സഹിഷ്​ണുതകളെ മുറിവേൽപിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.