ഇ​ന്ത്യ​ൻ എം​ബ​സി ഉ​പ​ന്യാ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

മ​നാ​മ: രാ​ഷ്​​ട്ര​പി​താ​വ്​ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഉ​പ​ന്യാ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 'ഇ​ന്ന​ത്തെ ലോ​ക​ത്ത്​ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പ്ര​സ​ക്തി'​എ​ന്ന​താ​ണ്​ വി​ഷ​യം. ബ​ഹ്​​റൈ​നി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം.

1. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ

a. സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ -ഗ്രേ​ഡ്​ 9-12

b. 21 വ​യ​സ്സ്​​ വ​രെ​യു​ള്ള യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ

2. വി​ദേ​ശ പൗ​ര​ന്മാ​ർ

a. സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ -ഗ്രേ​ഡ്​ 9-12

b. 21 വ​യ​സ്സ്​​ വ​രെ​യു​ള്ള യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ

200 ദീ​നാ​റാ​ണ്​ ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി 150 ദീ​നാ​റും മൂ​ന്നാം സ​മ്മാ​ന​മാ​യി 100 ദീ​നാ​റും ല​ഭി​ക്കും. 10 പേ​ർ​ക്ക്​ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വു​മു​ണ്ട്. 300-500 വാ​ക്കു​ക​ളി​ൽ ഇം​ഗ്ലീ​ഷി​ൽ ആ​യി​രി​ക്ക​ണം ഉ​പ​ന്യാ​സം. ഒ​രാ​ൾ​ക്ക്​ ഒ​രു ഉ​പ​ന്യാ​സം മാ​ത്ര​മാ​ണ്​ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ക. 150grandfinale@gmail.com എ​ന്ന വി​ലാ​സ​ത്തി​ലാ​ണ്​ ഉ​പ​ന്യാ​സ​ങ്ങ​ൾ അ​യ​ക്കേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി സെ​പ്​​റ്റം​ബ​ർ 20.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.