ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ര​ണ്ടാ​മ​ത് ഫാം ​വി​ല്ല ജൈ​വ​കൃ​ഷി മ​ത്സ​ര​ത്തി​െ​ൻ​റ ​തൈ​ക​ളു​ടെ​യും വ​ള​ത്തി​ൻെ​റ​യും വി​ത​ര​ണോ​ദ്​​ഘാ​ട​നം പ്ര​വാ​സി ക​ർ​ഷ​ക​നാ​യ അ​ബ്​​ദു​ൽ ജ​ലീ​ൽ എ​ട​വ​ന​ക്കാ​ട്, റേ​ഡി​യോ അ​വ​താ​രി​ക ശു​ഭ പ്രേ​മി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

'ഫാം ​വി​ല്ല' ജൈ​വ​കൃ​ഷി മ​ത്സ​രം ആ​രം​ഭി​ച്ചു

മനാമ: ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ 'മിഷൻ 50' പദ്ധതിയുടെ ഭാഗമായ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന രണ്ടാമത് ഫാം വില്ല ജൈവകൃഷി മത്സരത്തിനു തുടക്കം.മത്സരാർഥികൾക്കുള്ള തൈകളും വളവും ലോക ഭക്ഷ്യദിനത്തിൽ പ്രവാസി കർഷകനായ അബ്​ദുൽ ജലീൽ എടവനക്കാട്, റേഡിയോ അവതാരിക ശുഭ പ്രേമിന് നൽകി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.

വീടി​െൻറ ടെറസിലോ മറ്റോ ഏറ്റവും നന്നായി കൃഷി ചെയ്യുന്ന മൂന്നുപേരെ തിരഞ്ഞെടുത്ത് മുൻ എം.എൽ.എയും മുസ്​ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന എ.വി. അബ്​ദുറഹ്​മാൻ ഹാജിയുടെ പേരിലുള്ള മെമ​േൻറാ നൽകി ആദരിക്കുമെന്ന് ജില്ല ആക്​ടിങ് പ്രസിഡൻറ് ശരീഫ് വില്യാപ്പള്ളി, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീത്താഴ എന്നിവർ പറഞ്ഞു. ആരോഗ്യം നിലനിർത്തുന്നതിൽ പച്ചക്കറിയുടെ ഉപയോഗം വർധിപ്പിക്കണമെന്ന സന്ദേശം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

30 പേർ പങ്കെടുക്കുന്ന മത്സരത്തിൽ വിവിധ ഘട്ടങ്ങളിലായുള്ള വിധിനിർണയത്തിലൂടെയാണ് ഫൈനൽ വിജയിയെ കണ്ടെത്തുക. ചടങ്ങിൽ ജില്ല ആക്​ടിങ് പ്രസിഡൻറ്​ ശരീഫ് വില്യാപ്പള്ളി, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീത്താഴ, ഓർഗനൈസിങ്​ സെക്രട്ടറി പി.വി. മൻസൂർ, റിയാസ് ബാങ്കോക്, ഫാം വില്ല കൺവീനർമാരായ പി.കെ. ഇസ്ഹാഖ്, ജെ.പി.കെ. തിക്കോടി, ജില്ല വൈസ് പ്രസിഡൻറ്​ ഹസൻകോയ പൂനത്ത്, സെക്രട്ടറി കാസിം നൊച്ചാട് എന്നിവർ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.