അറിവി‍െൻറ ഉത്സവത്തിന്​ വീണ്ടും ആരവമുയരുന്നു; എജുകഫെ

ദുബൈ: അറിവി‍െൻറ ജാലകം തുറന്ന്​ 'ഗൾഫ്​ മാധ്യമം' സംഘടിപ്പിക്കുന്ന എജുകഫേക്ക്​ വീണ്ടും ആരവമുയരുന്നു. ജനുവരി 28, 29 തീയതികളിൽ ഓൺലൈനിലാണ്​ പരിപാടി. ലോകത്തെ വിവിധ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒത്തുചേരു​​േമ്പാൾ ഏറ്റവും വലിയ വിർച്വൽ എജുക്കേഷൻ എക്​സ്​പോക്കാണ്​ സാക്ഷ്യം വഹിക്കാൻ പോകുന്നത്​. കേരളത്തിനു​ പുറമെ ഗൾഫ്​ നാടുകളിലെ മുഴുവൻ വിദ്യാർഥികൾക്കും ഇതിൽ പ​ങ്കെടുക്കാം​. ഇന്ത്യയിലെയും ജി.സി.സിയിലെയും വിദ്യാഭ്യാസ സ്​ഥാപനങ്ങളുമായി ഇവർക്ക്​ നേരിട്ട്​ ആശയവിനിമയം നടത്താം.

വിഡിയോ കോൺഫറൻസ്​, പ്രമുഖ വ്യക്തികൾ നയിക്കുന്ന മോട്ടിവേഷൻ ക്ലാസുകൾ, ഉന്നതവിജയത്തിനാവശ്യമായ കൗൺസലിങ്​, കോൺഫിഡൻസ്​ ബൂസ്​റ്റിങ്​, കരിയർ ഗൈഡൻസ്​, തൊഴിൽമേള എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി നടക്കും. ഇതോടൊപ്പം പ്രവേശനപരീക്ഷ, മോക്​ ടെസ്​റ്റും ഉണ്ടാകും. അധ്യാപകർക്കും രക്ഷിതാക്കൾക്കുമായുള്ള പ്രത്യേക സെഷനും പരിപാടിയുടെ ​പ്രത്യേകതയാണ്​.

വ്യത്യസ്ത രാജ്യങ്ങളിൽനിന്നായി വിവിധ സർവകലാശാലകളും പ്രശസ്തരായ ഫാക്കൽറ്റികളും പങ്കെടുക്കും. ഓൺലൈനായി രജിസ്​റ്റർ ചെയ്യുന്നവർക്കാണ്​ പരിപാടിയിൽ പ​ങ്കെടുക്കാനാവുക. പ​ങ്കെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും​ മികച്ച മാർഗനിർദേശവും വിജയത്തിലേക്കുള്ള വഴികാട്ടിയുമാകും പരിപാടി. http://registration.madhyamam.com എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ സൗജന്യമായി പൂർത്തിയാക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.