തൊഴില്‍-സാമൂഹികക്ഷേമ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്​ച നടത്തുന്നു

തൊഴില്‍-സാമൂഹികക്ഷേമ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്​ച നടത്തി

മനാമ: തൊഴില്‍-സാമൂഹികക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാനുമായി ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്​തവ കൂടിക്കാഴ്​ച നടത്തി. പുതുതായി ചുമതലയേറ്റ അംബാസഡര്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്​ചവെക്കാന്‍ സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു.ഇന്ത്യയും ബഹ്റൈനും തമ്മിലെ സഹകരണം പുതിയ മേഖലകളിലേക്ക്​ വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ വിജയം വരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ബഹ്റൈ​െൻറ പുരോഗതിയിലും വളര്‍ച്ചയിലും ഇന്ത്യന്‍ പ്രവാസിസമൂഹം വഹിക്കുന്ന പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.വിവിധ മേഖലകളില്‍ ബഹ്റൈനുമായി സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യക്ക് താല്‍പര്യമുള്ളതായി അംബാസഡര്‍ വ്യക്തമാക്കി.പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാനും തൊഴില്‍പരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അംബാസഡര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.