വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്കം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധം -ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ

മ​നാ​മ: കേ​ര​ള​ത്തി​ലെ ഒ​മ്പ​തു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​ര​ക്ഷി​താ​വ​സ്ഥ സൃ​ഷ്ടി​ക്കാ​നു​ള്ള ഗ​വ​ർ​ണ​റു​ടെ നീ​ക്കം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മെ​ന്ന് ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത്‌ നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി നി​യ​മി​ത​രാ​യ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ നീ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മു​ന്നേ​റ്റ​ത്തെ​യും നേ​ട്ട​ത്തെ​യും അ​ട്ടി​മ​റി​ക്കാ​നു​ള്ള സം​ഘ​ടി​ത​ശ​ക്തി​ക​ളു​ടെ നീ​ക്ക​ത്തി​ന് ഗ​വ​ർ​ണ​ർ ചു​ക്കാ​ൻ പി​ടി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

ഗ​വ​ർ​ണ​റു​ടെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ നീ​ക്ക​ത്തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യി ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, പ്ര​സി​ഡ​ന്റ് ജോ​യ് വെ​ട്ടി​യാ​ട​ൻ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 

Tags:    
News Summary - The move to expel the vice-chancellors is anti-democratic - Bahrain Prathibha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.