നാഷണൽ മ്യൂസിയത്തിൽ തുടങ്ങിയ ഫൈൻ ആർട്​സ്​ എക്സിബിഷൻ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്യുന്നു

ചിത്രകലയുടെ വിശാല ജാലകം തുറന്ന് നാഷനൽ എക്സിബിഷന് തുടക്കം

മ​നാ​മ: 49ാമ​ത്​ ബ​ഹ്റൈ​ൻ ഫൈ​ൻ ആ​ർ​ട്​​സ്​ എ​ക്​​സി​ബി​ഷ​ന്​ ബ​ഹ്​​​റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ ​ തു​ട​ക്ക​മാ​യി. ബ​ഹ്​​റൈ​ൻ പാ​ര​മ്പ​ര്യ, സാം​സ്​​കാ​രി​ക അ​തോ​റി​റ്റി​യു​ടെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്​​സി​ബി​ഷ​ൻ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ്​ ന​ട​ക്കു​ക. ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം നിർവഹിച്ചു. ബഹ്‌റൈൻ കലാകാരന്മാരുടെ സമകാലിക കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായി എക്‌സിബിഷൻ മാറിയതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.വ്യത്യസ്ത ആർട്ട് സ്‌കൂളുകൾ അടങ്ങുന്ന ഗാലറികൾ അദ്ദേഹം സന്ദർശിച്ചു.ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാനോട് നന്ദി രേഖപ്പെടുത്തി.

ബ​ഹ്​​റൈ​നി​ലെ 55 ക​ലാ​കാ​ര​ന്മാ​രു​ടെയടക്കം 100ല​ധി​കം ക​ലാ​സൃ​ഷ്​​ടി​ക​ളാ​ണ് ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ർ​ട്​​സ്​ സ്​​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വ്യ​ത്യ​സ്​​ത വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഫോ​​ട്ടോ​ക​ൾ, വി​ഡി​യോ​ക​ൾ തു​ട​ങ്ങി​യ​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ശ​സ്ത​മാ​യ ക​ലാ​പ​ഠ​ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ലാ മെ​റ്റീ​രി​യ​ലു​ക​ൾ ക​ലാ​സൃ​ഷ്ടി​ക​ളു​ടെ രൂ​പ​ക​ൽ​പ​ന​ക്ക് അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന സാ​​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്. ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്ക് ന​വീ​ന​മാ​യ സ​​ങ്കേ​ത​ങ്ങ​ളും രീ​തി​ക​ളും പ​രി​ച​യ​പ്പെ​ടാ​നു​ള്ള വേ​ദി​കൂ​ടി​യാ​ണ് പ്ര​ദ​ർ​ശ​നം. അ​ന്ത​രി​ച്ച ബ​ഹ്​​റൈ​നി​ലെ പ്ര​ശ​സ്​​ത ചി​ത്ര​കാ​ര​നും ശി​ൽ​പി​യു​മാ​യി​രു​ന്ന ഖ​ലീ​ൽ ഹാ​ഷി​മി​യു​ടെ വി​വി​ധ ക​ലാ​വി​ഷ്​​കാ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​യി പ്ര​ത്യേ​ക ഭാ​ഗം ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ക്​​സി​ബി​ഷ​നി​ൽ മി​ക​വ്​ പു​ല​ർ​ത്തു​ന്ന​വ​ർ​ക്ക്​ ഖ​ലീ​ൽ ഹാ​ഷി​മി രൂ​പ​ക​ൽ​പ​ന ചെ​യ്​​ത അ​വാ​ർ​ഡ്​ ശി​ൽ​പ​മാ​ണ് എ​ല്ലാ​വ​ർ​ഷ​വും സ​മ്മാ​നി​ക്കു​ന്ന​ത്. 

Tags:    
News Summary - The National Exhibition has opened a wide window of painting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT