മനാമ: പവിഴദ്വീപിൽ സംഗീതത്തിന്റെ തേൻമഴ പെയ്തിറങ്ങിയ രാവ്. മനാമ ക്രൗൺ പ്ലാസയിലെ ബഹ്റൈൻ കോൺഫറൻസ് സെന്‍ററിൽ സന്നിഹിതരായ പ്രൗഢ സദസ്സിന് മുന്നിൽ താരങ്ങൾ പാടിത്തിമിർത്തു. ആദ്യന്തം ആവേശം തുടിച്ചുനിന്ന സംഗീത വിരുന്ന് ബഹ്റൈന് സമ്മാനിച്ചത് പുതുമകൾ നിറഞ്ഞ വിസ്മയ രാവ്.
ബഹ്റൈൻ പാർലമെന്‍റ് അംഗവും മനുഷ്യാവകാശ സമിതി അധ്യക്ഷനുമായ അമ്മാർ അഹ്മദ് അൽ ബന്നായിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച 'റെയ്നി നൈറ്റ്' അക്ഷരാർഥത്തിൽ ആരാധകരുടെ ഹൃദയങ്ങളിലാണ് ഇടം പിടിച്ചത്.
പ്രശസ്ത ഗായകരായ സിത്താര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും ചേർന്ന് പാട്ടിന്റെ സുന്ദര ലോകം സമ്മാനിച്ചപ്പോൾ മനംവായനയുടെ മാന്ത്രികതയുമായി മെന്‍റലിസ്റ്റ് ആദിയും ഒപ്പം ചേർന്നു. തുടക്കം മുതൽ ആരാധകരുടെ കൈയടികളും ഏറ്റുപാടലും നിറഞ്ഞുനിന്ന സദസ്സ് പാട്ടിന്റെ അലകടലൊരുക്കി.
ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലിം അമ്പലൻ ഗൾഫ് മാധ്യമത്തെ പരിചയപ്പെടുത്തി. പരിപാടിയുടെ മുഖ്യ പ്രായോജകരായ സെയ്ൻ ബഹ്റൈൻ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഉദ്ഘാടന പ്രസംഗം നടത്തി. ബഹ്റൈൻ പാർലമെന്‍റ് അംഗം അമ്മാർ അഹ്മദ് അൽ ബന്നായി ആശംസ നേർന്ന് സംസാരിച്ചു.
തുടർന്ന് അതിഥികൾക്ക് മെമന്റോ സമ്മാനിച്ചു. ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ, അമ്മാർ അഹ്മദ് അൽ ബന്നായി, കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറി എന്നിവർക്ക് സലിം അമ്പലൻ മെമന്റോ സമ്മാനിച്ചു.
ലുലു ഹൈപർ മാർക്കറ്റ് ബഹ്റൈൻ റീജനൽ ജനറൽ മാനേജർ അബ്ദുൽ ഷുക്കൂർ, ആർ.പി ഗ്രൂപ് മാനേജ്മെന്‍റ് റപ്രസന്റേറ്റിവ് ചന്ദൻ ഷേണായ്, വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ഡയറക്ടർ ജീബൻ വർഗീസ് എന്നിവർക്ക് അമ്മാർ അഹ്മദ് അൽ ബന്നായി മെമന്റോ സമ്മാനിച്ചു.
മുഹമ്മദ് ഫക്രൂ ആൻഡ് ബ്രദേഴ്സ് മാർക്കറ്റിങ് മാനേജർ ഉണ്ണി നായർ, ദാർ അൽ ഷിഫ മെഡിക്കൽ സെന്‍റർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി എന്നിവർക്ക് യുസഫ് ലോറി മെമന്റോ സമ്മാനിച്ചു.
കിംസ് ഹെൽത്ത് സി.ഒ.ഒ താരിഖ് നജീബ്, വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി പ്രതിനിധി ആന്‍റണി പൗലോസ് എന്നിവർക്ക് 'റെയ്നി നൈറ്റ്' സംഘാടക സമിതി മുഖ്യ രക്ഷാധികാരി സഈദ് റമദാനും അൽറീഫ് പാൻ ഏഷ്യ മാനേജിങ് പാർട്ണർമാരായ അബ്ദുൽ റഷീദ്, ഷവാദ്, അൽ സാൻ സിനി പ്രൊഡക്ഷൻ പ്രതിനിധി ഷെരീഫ് ഷാജി, കോൺവെക്സ് കോർപറേറ്റ് ഇവന്‍റ്സ് കമ്പനി മാനേജിങ് ഡയറക്ടർ അജിത് നായർ എന്നിവർക്ക് ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങലും മെമന്റോ സമ്മാനിച്ചു.
ഹരീഷ് ശിവരാമകൃഷ്ണൻ, സിത്താര, ആദി എന്നിവർക്കുള്ള ഉപഹാരം 'ഹൗസ് ഓഫ് ലക്ഷ്വറി' ഉടമകളായ നിയാസ് കണ്ണിയാൻ, നവാസ് കണ്ണിയാൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.