മനാമ: രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിെൻറ ഭാഗമായി പ്രൈമറി ഹെൽത് കെയർ ബോർഡ് അധ്യക്ഷനും അംഗങ്ങളും സിത്ര ഹെൽത് സെൻറർ സന്ദർശിച്ചു. ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ നൽകുന്നതിെൻറ ഭാഗമായാണ് സന്ദർശനമെന്ന് ചെയർമാൻ ഡോ. അബ്ദുൽ വഹാബ് മുഹമ്മദ് വ്യക്തമാക്കി.
ഹെൽത് സെൻററിൽ പര്യടനം നടത്തിയ സംഘം പ്രവർത്തനം നേരിട്ട് വിലയിരുത്തി. ചെയർമാനും അംഗങ്ങൾക്കും പുറമെ, പ്രൈമറി ഹെൽത് കെയർ സെൻറർ സി.ഇ.ഒ ഡോ. ജലീല അൽ സായിദ് ജവാദും മറ്റ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.