ഫി​ലിം ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്

പ്രൊ​ജ​ക്ട​ർ ആ​ദ്യം എ​ത്തി​യ​ത് ഇ​ന്ത്യ​യി​ൽ​നി​ന്ന്; അ​റ​ബ് ലോ​ക​ത്തി​ന​ഭി​മാ​ന​മാ​യി ബ​ഹ്റൈ​ൻ സി​നി​മ

മ​നാ​മ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലാ​ദ്യ​മാ​യി സി​നി​മ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​ത് ബ​ഹ്റൈ​നി​ലാ​ണ്. 1922ൽ ​മ​ഹ്മൂ​ദ് അ​ൽ സാ​തി എ​ന്ന വ്യാ​പാ​രി​യാ​ണ് ആ​ദ്യ​മാ​യി ബ​ഹ്റൈ​നി​ൽ പ്രൊ​ജ​ക്ട​ർ കൊ​ണ്ടു​വ​ന്ന​ത്. ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം പ്രൊ​ജ​ക്ട​റ​ട​ക്കം ഉ​പ​ക​ര​ണ​ങ്ങ​ളെ​ത്തി​ച്ച​ത്. ഓ​ൾ​ഡ് മ​നാ​മ ജെ​ട്ടി​ക്ക് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രു കോ​ട്ടേ​ജി​ൽ ഒ​രു​ക്കി​യ താ​ൽ​ക്കാ​ലി​ക തി​യ​റ്റ​റി​ലാ​യി​രു​ന്നു ബ​ഹ്റൈ​നി​ലെ ആ​ദ്യ സി​നി​മാ പ്ര​ദ​ർ​ശ​നം. നി​ശ്ശ​ബ്ദ ചി​ത്ര​മാ​ണ് ആ​ദ്യ​മാ​യി കാ​ഴ്ച​ക്കാ​ർ​ക്ക് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

ഇ​ക്കാ​ര്യം ബ​ഹ്‌​റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ. ​റം​സാ​ൻ അ​ൽ നു​ഐ​മി അ​നു​സ്മ​രി​ച്ചു. 1937ൽ ​അ​ബ്ദു​ല്ല അ​ൽ സാ​യി​ദ് ആ​ദ്യ തി​യ​റ്റ​ർ സ്ഥാ​പി​ച്ചു. എ​യ​ർ ക​ണ്ടീ​ഷ​ന​ർ ഇ​ല്ലാ​ത്ത ആ ​കാ​ല​ത്ത് അ​ട​ച്ചി​ട്ട കെ​ട്ടി​ട​ത്തി​ലെ സി​നി​മാ പ്ര​ദ​ർ​ശ​നം ദു​ഷ്‍ക​ര​മാ​യി​രു​ന്നു.

അ​തി​നാ​ൽ മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ന​ക​ത്ത്, ഭി​ത്തി​ക​ളി​ലൊ​ന്ന് സ്ക്രീ​നാ​ക്കി​യാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന​ത്. 1930- 40 കാ​ല​ഘ​ട്ട​ത്തി​ൽ ഈ​ജി​പ്തി​ൽ​നി​ന്നു​ള്ള ബ്ലാ​ക്ക് ആ​ൻ​ഡ്​ വൈ​റ്റ് സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്. ചി​ല അ​മേ​രി​ക്ക​ൻ സി​നി​മ​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. ടാ​ർ​സ​ൻ അ​ട​ക്ക​മു​ള്ള സി​നി​മ​ക​ൾ അ​ന്ന് വ​ലി​യ ഹി​റ്റാ​യി​രു​ന്നു. 1940ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ബ​ഹ്റൈ​ൻ പെ​ട്രോ​ളി​യം ക​മ്പ​നി (ബാ​പ്കോ) ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്കാ​യി അ​വാ​ലി​യി​ൽ സി​നി​മ തി​യ​റ്റ​ർ ആ​രം​ഭി​ച്ചു.

1950ക​ളി​ലും ’60ക​ളി​ലു​മാ​യി പേ​ൾ സി​നി​മ, അ​ൽ ഹം​റ സി​നി​മ, അ​ൽ നാ​സ​ർ സി​നി​മ, അ​വാ​ൽ സി​നി​മ എ​ന്നി​ങ്ങ​നെ എ​ട്ട് പു​തി​യ തി​യ​റ്റ​റു​ക​ൾ മ​നാ​മ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. 1955ൽ ​മു​ഹ​റ​ഖി​ൽ അ​ൽ ജ​സീ​റ എ​ന്ന പേ​രി​ൽ തി​യ​റ്റ​ർ ആ​രം​ഭി​ച്ചു. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ സി​നി​മ​ക​ളും ക്ര​മേ​ണ പ്ര​ചാ​രം നേ​ടി.

ഇ​ന്ന് വി​വി​ധ ഭാ​ഷ​ക​ളി​ലെ സി​നി​മ​ക​ൾ ബ​ഹ്റൈ​നി​ലെ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ നി​ര​വ​ധി സ്ക്രീ​നു​ക​ളു​ള്ള തി​യ​റ്റ​റു​ക​ളാ​ണ് ഇ​പ്പോ​ൾ ബ​ഹ്റൈ​നി​ലു​ള്ള​ത്. 1990ലാ​ണ് ബ​ഹ്‌​റൈ​നി​ലെ ആ​ദ്യ ഫീ​ച്ച​ർ ഫി​ലി​മി​ന്റെ പി​റ​വി. ദി ​ബാ​രി​യ​ർ എ​ന്ന ഫി​ലിം സം​വി​ധാ​നം ചെ​യ്ത​ത് ബ​സ്സം അ​ൽ ത​വാ​ദി​യാ​ണ്.

കൈ​റോ​യി​ൽ​നി​ന്ന് സി​നി​മോ​ട്ടോ​ഗ്ര​ഫി പ​ഠി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ൾ അ​റ​ബ് ആ​ർ​ട്ടി​സ്റ്റ് യൂ​നി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്റാ​യ അ​ദ്ദേ​ഹം ജി.​സി.​സി സി​നി​മ സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക അം​ഗം കൂ​ടി​യാ​ണ്. ബ​ഹ്‌​റൈ​നി​ൽ ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ന് ഫ്ര​ഞ്ച്, കൊ​റി​യ​ൻ, ഈ​ജി​പ്ഷ്യ​ൻ പി​ന്തു​ണ ഇ​പ്പോ​ഴു​മു​ണ്ട്. നി​ര​വ​ധി സി​നി​മ പ്ര​വ​ർ​ത്ത​ക​രും സം​വി​ധാ​യ​ക​രും ഇ​പ്പോ​ൾ ബ​ഹ്റൈ​നി​ലു​ണ്ട്.

Tags:    
News Summary - The projector first arrived from India-Bahraini cinema is the pride of the Arab world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.