\മനാമ: കോവിഡ് വ്യാപനം നേരിടുന്നതിൽ ജനങ്ങൾക്ക് നിർണായക പങ്കാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മാനിഅ് പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്നതിനാൽ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും അദ്ദേഹം ഒാർമിപ്പിച്ചു. ബന്ധപ്പെട്ട അധികൃതർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണം. സമൂഹത്തിലെ എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാൻ ഇത് അനിവാര്യമാണ്.
ജനങ്ങളുടെ അവബോധവും സഹകരണവും ഇല്ലാതെ ഇൗ വെല്ലുവിളി വിജയകരമായി നേരിടാൻ കഴിയില്ല. എല്ലാ സ്വദേശികളും പ്രവാസികളും സമൂഹത്തിെൻറ നന്മക്കും സുരക്ഷിതത്വത്തിനും ക്രിയാത്മകമായ സംഭാവന നൽകണം. കൊറോണ വൈറസിെൻറ പുതിയ വകഭേദം ബഹ്റൈനിൽ കണ്ടെത്തിയ സാഹചര്യത്തിൽ ജനങ്ങൾ അലംഭാവം കാണിക്കരുത്. കോവിഡ് വ്യാപനം തടയാൻ പുറപ്പെടുവിച്ചിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
759 പേർക്കുകൂടി കോവിഡ്
മനാമ: ബഹ്റൈനിൽ പുതുതായി 759 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 306 പേർ പ്രവാസികളാണ്. 440 പേർക്ക് സമ്പർക്കത്തിലൂടെയും 13 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 6131 പേരാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി 660 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,02,289 ആയി ഉയർന്നു. ബുധനാഴ്ച രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഒരു സ്വദേശി വനിതയും ഒരു പ്രവാസി വനിതയുമാണ് മരിച്ചത്.
കോവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 2,12,940
മനാമ: രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 2,12,940 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 11,824 പേരാണ് വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.