മനാമ: വിദ്യാർഥികളുടെ ജീവിതവിജയത്തിൽ മദ്റസാധ്യാപകർക്കുള്ള പങ്ക് നിസ്തുലമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ.
മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസയിൽ നടന്ന മുഅല്ലിം ഡേ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് അബു യൂസുഫ് അധ്യക്ഷത വഹിച്ചു.അബ്ദുൽ റസാഖ് നദ്വി കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. 25 വർഷം മദ്റസാധ്യാപകനായി സേവനമനുഷ്ഠിച്ച അബ്ദുൽ റസാഖ് നദ്വിയെയും മാനേജ്മെന്റ് പ്രതിനിധിയായ അബ്ദുൽ കരീം മാസ്റ്ററെയും അബ്ദുസ്സമദ് പൂക്കോട്ടൂർ അനുമോദിച്ചു.
പാലക്കാട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇമ്നാസ് ബാബു, സെക്രട്ടറി നിസാമുദ്ദീൻ, നൗഫൽ പടിഞ്ഞാറങ്ങാടി, അൻവർ സാദാത്ത്, അനസ് നാട്ടുകൽ, അനസ് വല്ലപ്പുഴ, അൻസാർ തുടങ്ങിയവർ സംബന്ധിച്ചു. രക്ഷിതാക്കളായ മുഹമ്മദ് അനീഷ്, മുനീർ കരുനാഗപ്പള്ളി, ഷൈജൽ നരക്കോത്ത്, ഷൗക്കത്ത് കോരൻകണ്ടി, ഷമീർ കാർത്തികപ്പള്ളി, ബഷീർ മേപ്പയൂർ എന്നിവർ നേതൃത്വം നല്കി.
അഷ്റഫ് ബാങ്ക് റോഡ്, ഇബ്രാഹിം തിക്കോടി, റഫീഖ് ദാരിമി, ഇർഫാദ് ഉസ്താദ് കണ്ണൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. മദ്റസ പ്രധാനാധ്യാപകൻ എം.കെ. അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും ഷഫീഖ് അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.