മനാമ: കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആർ.പി ഫൗണ്ടേഷൻ നൽകുന്ന സാമ്പത്തിക സഹായത്തിെൻറ വിതരണം തുടങ്ങി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു.
ആർ.പി ഫൗണ്ടേഷൻ മുഖേന 10 കോടി രൂപയുടെയും നോർക്ക റൂട്ട്സ് മുഖേന അഞ്ചു കോടിയുടെയും സഹായം നൽകുമെന്ന് കഴിഞ്ഞ ജൂണിലാണ് ആർ.പി ഗ്രൂപ് ചെയർമാൻ ഡോ. രവി പിള്ള പ്രഖ്യാപിച്ചത്. മൂന്നു ലക്ഷത്തോളം അപേക്ഷകളാണ് സഹായം അഭ്യർഥിച്ച് എത്തിയത്. ആദ്യഘട്ടത്തിൽ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുത്ത രണ്ടുപേർക്കും ആർ.പി ഫൗണ്ടേഷൻ മുഖേന തിരഞ്ഞെടുത്ത ആറു പേർക്കുമാണ് സഹായം നൽകിയത്.
ഇൗ മാസം 15,000 പേർക്ക് ധനസഹായം നൽകുമെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. രവി പിള്ള പറഞ്ഞു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കൂടുതൽ പേർക്ക് സഹായം നൽകും. അപേക്ഷകളുടെ ആധിക്യം കാരണം മൊത്തം ധനസഹായം 17 േകാടി രൂപയായി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർ, രോഗികൾ, പെൺകുട്ടികളുടെ വിവാഹം, വിധവകൾ എന്നീ വിഭാഗങ്ങളിലാണ് സാമ്പത്തിക സഹായം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.