മനാമ: ബഹ്റൈനിൽ സംഗീതമഴ പെയ്യിക്കാൻ താരങ്ങൾ എത്തി. 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന റെയ്നി നൈറ്റ് സംഗീതനിശയിൽ ആരാധകരെ ആവേശത്തിലാറാടിക്കാൻ ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും വ്യാഴാഴ്ച പുലർച്ചെയാണ് ബഹ്റൈനിൽ എത്തിയത്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇരുവരെയും സംഘാടകസമിതി ഭാരവാഹികൾ സ്വീകരിച്ചു. മനസ്സ് വായിച്ച് പ്രേക്ഷകരെ വിസ്മയഭരിതരാക്കുന്ന മെന്റലിസ്റ്റ് ആദി വൈകീട്ട് എത്തിച്ചേർന്നു.
വെള്ളിയാഴ്ച രാത്രി ഏഴിന് ക്രൗൺ പ്ലാസയിലെ ബഹ്റൈൻ കോൺഫറൻസ് സെന്ററിലാണ് റെയ്നി നൈറ്റ് അരങ്ങേറുക. പരിപാടിയിൽ സഹകരിക്കുന്ന സാങ്കേതിക വിദഗ്ധർ കഴിഞ്ഞ ദിവസംതന്നെ എത്തിയിരുന്നു. അവസാന വട്ട ഒരുക്കങ്ങളുടെ തിരക്കിലാണ് സംഘാടകരും സാങ്കേതിക പ്രവർത്തകരും.
സംഗീതത്തിന്റെയും മെന്റലിസത്തിന്റെയും ഫ്യൂഷനായ റെയ്നി നൈറ്റ് ബഹ്റൈന് പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുക.
ബഹ്റൈൻ പാർലമെന്റ് അംഗവും മനുഷ്യാവകാശ സമിതി അധ്യക്ഷനുമായ അമ്മാർ അഹമ്മദ് അൽ ബന്നായിയുടെ രക്ഷാധികാരത്തിൽ നടക്കുന്ന സംഗീത പരിപാടിയുടെ മുഖ്യ പ്രായോജകർ പ്രമുഖ ടെലികോം സേവനദാതാക്കളായ സെയ്ൻ ബഹ്റൈനാണ്.
സംഗീതാരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയുടെ ടിക്കറ്റ് വിൽപന അന്തിമഘട്ടത്തിലാണ്. ഫാമിലി സോണിൽ നാല് പേർക്ക് 150 ദിനാറും കപ്പ്ൾ സോണിൽ രണ്ട് പേർക്ക് 75 ദിനാറും ഡയമണ്ട് സോണിൽ ഒരാൾക്ക് 50 ദിനാറും ഗോൾഡ് സോണിൽ ഒരാൾക്ക് 25 ദിനാറുമാണ് പരിപാടിയുടെ ടിക്കറ്റ് നിരക്ക്.
www.wanasatime.com എന്ന വെബ്സൈറ്റിലൂടെയും +973 34619565 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ടും ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാ
ണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.