'പാണക്കാട് തങ്ങൾക്കെതിരെയുള്ള പരാമർശം മുഖ്യമന്ത്രി പദവിക്കു നിരക്കാത്തത്’
text_fieldsമനാമ: മതേതര ഇന്ത്യയുടെ അംബാസഡറും ഏവരും ആദരിക്കുന്ന മഹനീയ വ്യക്തിത്വത്തിനുടമയുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ വർഗീയ പരാമർശം അങ്ങേയറ്റം അപലപനീയവും പൈശാചികവുമാണെന്ന് കെ.എം.സി.സി ബഹ്റൈൻ കുറ്റപ്പെടുത്തി.
വർഗീയ സംഘടനയുടെ ഒരു നേതാവ് പോലും പറയാൻ മടിക്കുന്ന ഭാഷയിൽ കേരളത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുന്നത് മതേതര ജനാധിപത്യ കേരളത്തിനുതന്നെ അപമാനമാണ്. മുഖ്യമന്ത്രി എന്ന സ്ഥാനത്തിനുതന്നെ അപമാനം വരുത്തുന്നതാണ് ഇത്തരം പ്രസ്താവനകൾ.
പിണറായി വിജയൻ സ്ഥാനം രാജി വെച്ചിട്ടായിരുന്നു ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ നടത്തേണ്ടിയിരുന്നതെന്ന് കെ.എം.സി.സി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഈ വർഗീയ പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.