തദ്ദേശ തെരഞ്ഞെടുപ്പിെൻറ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിയുമ്പോൾ വെളിവാകുന്ന ചിത്രം ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നാണ്. അത്തരം നിഗമനത്തിൽ എത്താൻ ഒട്ടേറെ ഘടകങ്ങൾ സഹായകമായിട്ടുണ്ട്. അതിൽ ഒന്ന് ഇടതു മുന്നണിയുടെ പൊതു സ്വീകാര്യതയും ജനകീയതയും ആണ്.
ഇതുവരെയുള്ള പ്രാദേശിക തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇടതുമുന്നണിയും വിശിഷ്യാ സി.പി.എമ്മും പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റം നടത്തിയതായി കാണാൻ കഴിയും. അതിെൻറ പ്രധാന കാരണം സി.പി.എം പോലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിത്തട്ടിലുള്ള സംഘടനാ പാടവവും ആ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തി സമൂഹത്തിെൻറ അടിത്തട്ടിൽ ജനങ്ങളുമായി നേരിട്ട് സംവദിച്ചും ഇടപെട്ടും അവർ കേരളത്തിലുടനീളം നടത്തുന്ന പ്രവർത്തനങ്ങളുമാണ്. നിപ വൈറസ് വ്യാപനകാലം, ഒാഖി ദുരന്തകാലം, രണ്ടു പ്രളയങ്ങൾ, പ്രാദേശിക ശുചീകരണം, മാലിന്യനിർമാർജനം, പുഴകളും ജലാശയങ്ങളും ശുചീകരിക്കുന്ന പ്രവർത്തനം തുടങ്ങി നിരവധി സന്ദർഭങ്ങളിൽ ജനങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നിട്ടിറങ്ങിയത് ഇടതുപക്ഷം ആയിരുന്നു.
സേവനത്തിെൻറ പുതിയ യുഗമാണ് ഈ കാലയളവിൽ തുടക്കംകുറിച്ചത്. സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളാണ് ഇടതുപക്ഷം പ്രളയകാലത്തും പ്രളയാനന്തര കാലത്തും നടത്തിയത്. സർക്കാർ പദ്ധതികൾ സാധാരണക്കാരിൽ എത്തിക്കുന്നതിന് നടത്തുന്ന പൊതു ഇടപെടലുകൾ, തങ്ങളുടെ പ്രദേശത്തെ സർക്കാർ വിദ്യാലയങ്ങളെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ജനകീയ ഇടപെടലുകൾ, ആശുപത്രികളുടെ പ്രവർത്തനത്തിലെ ശ്രദ്ധ, എല്ലാവർക്കും പെൻഷനും ക്ഷേമ പദ്ധതികളും കൃത്യമായി വാങ്ങിക്കൊടുക്കാനുള്ള ജാഗ്രത എന്നിവ ഇടതു മുന്നണിക്ക് സ്വീകാര്യത ലഭിക്കാൻ ഇടയായിട്ടുണ്ട്. അത്തരം പ്രവർത്തനം നടത്തിയ പുരുഷന്മാരും സ്ത്രീകളും വിദ്യാർഥികളും യുവ ജനങ്ങളും അടങ്ങുന്ന നിരയാണ് ഇടതു സ്ഥാനാർഥികളായി അണിനിരന്നിട്ടുള്ളത്. അതിനാൽ, ഇവരെ അവഗണിക്കാൻ പ്രബുദ്ധമായ കേരള മനഃസാക്ഷിക്ക് കഴിയില്ല.
കേരള സർക്കാർ നവകേരളം കെട്ടിപ്പടുക്കാൻ നടപ്പാക്കുന്ന പദ്ധതികളാണ് മറ്റൊരു ഘടകം. അതിെൻറ ഗുണഭോക്താക്കളാണ് തങ്ങൾ ഒാരോരുത്തരുമെന്ന് കേരള ജനതക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. വിദ്യാഭ്യാസരംഗത്തെ മാറ്റം ഓരോ കുടുംബവും ചർച്ച ചെയ്യുന്നു. ആശുപത്രികൾക്കുവന്ന മാറ്റം നേരിട്ട് അറിയുന്നവരും അനുഭവിക്കുന്നവരുമാണ് കേരള ജനത. റോഡുകൾ, മലയോര ഹൈവേ, ദേശീയ ജലപാത, ശബരിമല വികസന പദ്ധതികൾ, ഗെയ്ൽ പൈപ്പ്ലൈൻ, ജനകീയ പച്ചക്കറി -മത്സ്യകൃഷി, കാർഷികരംഗത്തെ മുന്നേറ്റങ്ങൾ, മുടക്കമില്ലാത്ത വൈദ്യുതി തുടങ്ങി ഈ സർക്കാറിെൻറ നേട്ടങ്ങൾ നിരവധിയാണ്. കോവിഡ് കാലത്ത് സർക്കാർ പുലർത്തുന്ന ജാഗ്രതയും കരുതലും വിശ്വ പ്രസിദ്ധമായി. പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കി പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച സർക്കാർ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തേത് ആയിരിക്കും.
ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് കുടിശ്ശിക ഇല്ലാതെ വീടുകളിലെത്തിച്ച് വലിയ ചലനമാണ് സാധാരണക്കാരുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം ഘടകങ്ങളാകും ഇടതു മുന്നണിയുടെ ഉജ്ജ്വല വിജയത്തെ സ്വാധീനിക്കുന്നത്. വികസനത്തിന് ഒരു വോട്ട്, സാമൂഹിക മൈത്രിക്ക് ഒരു വോട്ട് എന്ന ഇടതു മുന്നണിയുടെ പ്രകടനപത്രിക മറ്റൊരു വിജയഘടകം ആകും. പ്രകടനപത്രിക പരിപൂർണമായും നടപ്പാക്കാനുള്ളതാണ് എന്ന ബോധ്യം കേരളത്തിലെ ജനങ്ങൾക്ക് വന്നിരിക്കുന്ന സാഹചര്യത്തിൽ എൽ.ഡി.എഫ് പ്രകടന പത്രികയുടെ പ്രസക്തി വർധിക്കും. ഗ്രാമീണമേഖലയിൽ പത്തുലക്ഷം തൊഴിലുകൾ സൃഷ്ടിക്കും എന്നത് തുടങ്ങി പ്രവാസികൾക്കുള്ള ക്ഷേമപദ്ധതികളും തിരികെയെത്തുന്ന പ്രവാസികളോടുള്ള കരുതലും വരെ ഈ പ്രകടനപത്രികയുടെ ഭാഗമാണ്. ഇതും പ്രധാന വിജയഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.