മനാമ: കാൻസർ രോഗികൾക്ക് കീമോ തെറപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് നിർമിക്കാൻ ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്ത് മൂന്ന് കൊച്ചു സഹോദരിമാർ മാതൃകയായി.
ആലപ്പുഴ കുട്ടനാട് സ്വദേശി സുരേഷ് കുമാർ ശശിധരന്റെയും നിഷ സുരേഷിന്റെയും മക്കളായ ദേവഗംഗ സുരേഷ്, ഭാഗ്യശ്രീ സുരേഷ്, ഭവ്യശ്രീ സുരേഷ് എന്നിവർ ബഹ്റൈൻ കാൻസർ സൊസൈറ്റി എക്സിക്യൂട്ടിവ് മാനേജർ അഹ്മദ് അലിക്ക് മാതാപിതാക്കളോടൊപ്പം ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽവെച്ച് മുടി കൈമാറി.
കാൻസർ കെയർ ജനറൽ സെക്രട്ടറി കെ.ടി. സലീമും സന്നിഹിതനായിരുന്നു. മൂന്നുപേരും ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളാണ്. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപര്യമുള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്റൈൻ കാൻസർ സൊസൈറ്റി കുട്ടികളടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.