മനാമ: രാജ്യത്ത് കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 48 മണിക്കൂർ തുടർച്ചയായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതായി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു.
30 ദശലക്ഷം ടൺ വെള്ളമാണ് ഒഴിവാക്കിയത്. മന്ത്രാലയ ഉദ്യോഗസ്ഥരും ജീവനക്കാരും മുനിസിപ്പൽ അധികാരികളും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പലരും വിശ്രമവും ഉറക്കവും ഒഴിവാക്കിയാണ് പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പമ്പുപയോഗിച്ച് വെള്ളം വലിച്ചെടുക്കുന്ന പ്രവർത്തനം രണ്ടു ദിവസമായി തുടരുന്നുണ്ട്. ജനവാസ പ്രദേശങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പല സ്ഥലങ്ങളിൽനിന്നും സഹായമാവശ്യപ്പെട്ട് വിളി വരുന്ന മുറക്ക് പമ്പുകളും സംവിധാനങ്ങളുമായി ജീവനക്കാരെ അയക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ദൗത്യം പൂർത്തിയാക്കുന്നതുവരെ വിശ്രമമില്ലാതെ പ്രവർത്തനം നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടിന് ഇതേവരെ ശമനമായിട്ടില്ല.
മനാമ: മഴയെത്തുടർന്ന് കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണു. താമസക്കാരായ 16 പേരെ സിവിൽ ഡിഫൻസ് വിഭാഗം ഇടപെട്ട് അടിയന്തരമായി ഒഴിപ്പിച്ചു.
ജിദാലിയിലെ പഴക്കം ചെന്ന ഒരു വീടാണ് അപകടാവസ്ഥയിലായത്. ഇവിടെ താമസിച്ചിരുന്ന കുടുംബം സഹായം തേടിയതിനെ തുടർന്നാണ് അധികൃതർ സ്ഥലത്തെത്തി ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയതെന്ന് പാർലമെന്റംഗം സൈനബ് അബ്ദുൽ അമീർ അറിയിച്ചു. നാലു കുടുംബങ്ങൾ താമസിച്ചിരുന്ന നാലു നിലകളുള്ള വീടിന്റെ ചുമർ മഴയിൽ ഇടിഞ്ഞുവീഴുകയായിരുന്നു.
പാർപ്പിടകാര്യ മന്ത്രാലയം
To avoid flooding
48 hours of continuous effortഇടപെട്ട് ഇവർക്ക് താൽക്കാലിക ഫ്ലാറ്റുകൾ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.